rain alert
Posted By editor Posted On

rain alert : യുഎഇയിലെ മഴ: അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു, താപനില കുറയും

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പറയുന്നത് പ്രകാരം യുഎഇയില്‍ ബുധനാഴ്ചയും മഴയുള്ള കാലാവസ്ഥ rain alert തുടരും.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം  അടുത്ത രണ്ട് ദിവസത്തേക്ക്, പ്രത്യേകിച്ച് ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍ നടത്തുമ്പോഴും ഡ്രൈവ് ചെയ്യുമ്പോഴും സുരക്ഷിതമായിരിക്കാന്‍ യുഎഇയിലെ ആളുകള്‍ക്ക് എന്‍സിഎം ഉപദേശം നല്‍കി. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ആകാശം ഭാഗികമായി മേഘാവൃതമോ ചിലപ്പോള്‍ പൂര്‍ണമായ മേഘാവൃതമോ ആയിരിക്കും. പകല്‍ സമയത്ത് മഴയുമായി ബന്ധപ്പെട്ട സംവഹന മേഘങ്ങള്‍ കാണാം, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളിലും.

അബുദാബിയില്‍ 25 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 24 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും ഉയര്‍ന്ന താപനില. എമിറേറ്റുകളില്‍ യഥാക്രമം 17 ഡിഗ്രി സെല്‍ഷ്യസും 16 ഡിഗ്രി സെല്‍ഷ്യസും വരെ താപനില കുറയും. മിതമായ കാറ്റ് വീശും. അറേബ്യന്‍ ഗള്‍ഫ് കടല്‍ ചില സമയങ്ങളില്‍ പ്രക്ഷുബ്ധമോ ഒമാന്‍ കടല്‍ മിതമായ തോതില്‍ പ്രക്ഷുബ്ധമോ ആയിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *