നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഷാര്‍ജയില്‍ പുതുവര്‍ഷരാവ് new year activities അത്യാകര്‍ഷകമായി ആഘോഷിക്കാം. ഗംഭീര വിരുന്നൊരുക്കി സന്ദര്‍ശകരെ സ്വാഗതം ചെയ്യുകയാണ് വിനോദകേന്ദ്രങ്ങള്‍. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആസ്വദിക്കാനാവുന്നവിധം വിനോദവും സാഹസികതയും രുചിമേളങ്ങളുമെല്ലാംസമ്മേളിക്കുന്ന വിവിധ പരിപാടികളാണ് ഷാര്‍ജ നിക്ഷേപ വികസന വകുപ്പിന്റെ (ഷുറൂഖ്) കീഴിലുള്ള കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അവയെ കുറിച്ച് അറിയാം
മരുഭൂമിയിലൊരു പുതുവത്സര ക്യാംപിങ്
കരിമരുന്ന് പ്രയോഗങ്ങളുടെയും നഗരാഘോഷങ്ങളുടെ നിറങ്ങള്‍ക്കിടയില്‍ വേറിട്ടൊരു പുതുവത്സര ക്യാമ്പിങ് അനുഭവമാണ് മെലീഹ ആര്‍ക്കിയോളജി സെന്റര്‍ ഒരുക്കുന്നത്. പരമ്പരാഗത തനോറ നൃത്തം, ഫയര്‍ ഡാന്‍സ്, ഊദ് പ്രകടനമെന്നിങ്ങനെ ക്യാമ്പിന് ആവേശം പകരുന്ന തത്സമയ പ്രകടനങ്ങളുണ്ടാവും.
മനോഹരമായ മെലീഹയിലെ മരുഭൂമിയില്‍ പ്രത്യേകം തയാറാക്കിയ ടെന്റുകളില്‍ രാത്രി മുഴുവന്‍ തങ്ങുന്ന വിധത്തിലാണ് ക്യാമ്പിന്റെ ക്രമീകരണം. പരിശീലകരോടൊപ്പം ടെലസ്‌കോപിലൂടെ വാനനിരീക്ഷണംനടത്താനും ചരിത്രക്കാഴ്ചകളടങ്ങിയ മ്യൂസിയം സന്ദര്‍ശിക്കാനും അവസരമുണ്ടാവും.
ഡിസംബര്‍ 31ന് വൈകിട്ട് ആറു മണിക്ക് ആരംഭിച്ച് അടുത്ത ദിവസം രാവിലെ എട്ടു മണിക്ക് അവസാനിക്കുന്ന പാക്കേജില്‍ ഡിന്നറും ബ്രേക്ക്ഫാസ്റ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 068 021111 എന്ന നമ്പറിലോ mlei[email protected] ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.
അല്‍ മജാസ് വാട്ടര്‍ഫ്രണ്ടിലെ കരിമരുന്ന് പ്രയോഗം
പുതുവര്‍ഷാഘോഷത്തിനോടൊപ്പം പത്താം വാര്‍ഷികത്തിന്റെ മേമ്പൊടി കൂടി ചേരുന്ന ഗംഭീരവിരുന്നാണ് ഷാര്‍ജ നിവാസികളുടെയും രുചിപ്രേമികളുടെയും പ്രിയപ്പെട്ട അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ ഇത്തവണയൊരുങ്ങുന്നത്. 10 മിനിറ്റോളം നീണ്ടു നില്‍ക്കുന്ന വര്‍ണാഭമായ കരിമരുന്ന് പ്രയോഗത്തോടൊപ്പം പ്രത്യേക ഫ്‌ലൈബോര്‍ഡ് പ്രകടനവും സംഗീത പരിപാടികളും ഖാലിദ് തടാകക്കരയിലെ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും. വൈകിട്ട് 7.45നു തുടങ്ങുന്ന പരിപാടികളോടൊപ്പം റസ്റ്ററന്റുകളിലെ വേറിട്ട രുചികളും ആസ്വദിക്കാം.
ആയിരക്കണക്കിന് സന്ദര്‍ശകര്‍ ഒരുമിച്ചുകൂടുന്ന ഷാര്‍ജ നഗരമധ്യത്തിലുള്ള കോര്‍ണിഷിലെ പുതുവത്സര ആഘോഷം മലയാളികളടക്കമുള്ള കുടുംബ സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്. കുട്ടികള്‍ക്കുള്ള കളിയിടങ്ങളും ജോഗിങ് ട്രാക്കും ഫുട്‌ബോള്‍ ഗ്രൗണ്ടും പാര്‍ക്കുമടക്കം കുടുംബത്തോടൊപ്പമുള്ള ആഘോഷത്തിന് വേണ്ടതെല്ലാം ഇവിടയെുണ്ട്.
ഖോര്‍ഫക്കാന്‍ ബീച്ചിലും ആഘോഷരാവ്
ഷാര്‍ജ നഗരത്തിലെന്ന പോലെ കിഴക്കന്‍ തീരത്തെ ആകാശത്തും പുതുവത്സരാഘോഷരാവില്‍ നിറങ്ങള്‍ പടരും. നവീനമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതായി മാറിയ ഖോര്‍ഫക്കാന്‍ ബീച്ചില്‍ പത്തു മിനിറ്റ് നീണ്ടു നില്‍ക്കുന്ന കരിമരുന്ന് പ്രയോഗമാണ് ഒരുങ്ങുന്നത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആഘോഷരാവില്‍ കൂടുതല്‍ ഹരം പകരാനായി പ്രത്യേക എല്‍ഇഡി ഷോ, ബബിള്‍ ഷോ എന്നിവയും ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ധാരാളം റസ്റ്ററന്റുകളും കഫേകളുമുള്ള തീരത്ത് രുചിപ്രേമികളും നിരാശരാകേണ്ടിവരില്ല.
അല്‍നൂര്‍ ദ്വീപിലെ രുചിവിരുന്നും ആകാശക്കാഴ്ചയും
നഗരത്തിന്റെ തിരക്കും ബഹളവുമൊന്നുമില്ലാതെ അല്‍ മജാസിലെ നിറപ്പകിട്ടാര്‍ന്ന പുതുവത്സരാഘോഷവും ഷാര്‍ജ നഗരത്തിന്റെ നിറങ്ങളുമാസ്വദിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി -ബൈ ദി ബേ- ഡിന്നര്‍ വിരുന്നൊരുക്കുകയാണ് ഖാലിദ് തടാകത്തിലെ അല്‍നൂര്‍ ഐലന്‍ഡ്. പ്രകൃതിഭംഗി നിറഞ്ഞ ദ്വീപ് കാഴ്ചകളാസ്വദിച്ച് നടക്കുന്നതോടൊപ്പം ടെലസ്‌കോപ്പിലൂടെ ആകാശക്കാഴ്ചകളറിയാനുള്ള അവസരവും ഈ പാക്കേജിനോടൊപ്പമുണ്ട്.
തടാകക്കരയില്‍ പ്രത്യേകം തയാറാക്കിയ ഇരിപ്പിടങ്ങളില്‍ രുചിയാസ്വദിച്ചിരുന്ന്, തീര്‍ത്തും സ്വകാര്യമായ വേദിയിലെന്ന പോലെ കരിമരുന്ന് പ്രയോഗം ആസ്വദിക്കാം എന്നതാണ് ഇതിന്റെ സവിശേഷത. വൈകിട്ട് 9 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ നീളുന്ന രീതിയിലാണ് ക്രമീകരണം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി 065 067000 എന്ന നമ്പറില്‍ ബന്ധപ്പെടാം.