
fish market : യുഎഇ: മഴയിലും മത്സ്യവിപണി കുലുങ്ങിയില്ല, ഇപ്പോഴും ന്യായവില
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
മഴയിലും യുഎഇയിലെ മത്സ്യവിപണി കുലുങ്ങിയില്ല. പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിനെത്തുടര്‍ന്ന് രണ്ടുദിവസമായി ട്രോളിങ് നിരോധനമുണ്ടെങ്കിലും റാസല്‍ഖൈമയിലെ മത്സ്യവിപണികള്‍ fish market സജീവം. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം മത്തി, ആവോലി, മാലാന്‍, ഷേരി, കിങ്ഫിഷ്, ചെമ്മീന്‍, കബാബ്, സ്രാവ് തുടങ്ങി ചെറുതും വലുതുമായ മത്സ്യങ്ങള്‍ ധാരാളം വില്‍പനക്കുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കബാബിന് കിലോ 70 ദിര്‍ഹംവരെ വിലയുണ്ടെങ്കിലും മറ്റിനങ്ങള്‍ക്കെല്ലാം അഞ്ചുമുതല്‍ 40 ദിര്‍ഹംവരെ മാത്രമാണ് വില. അയല ധാരാളമായി എത്തേണ്ട സമയമാണിത്. കാലാവസ്ഥ പൂര്‍വസ്ഥിതിയിലാകുന്നതോടെ മത്സ്യബന്ധന വിലക്ക് നീങ്ങുകയും അയല ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ ധാരാളമായി എത്തുകയും ചെയ്യും.
ഇതോടെ മത്സ്യവില ഇനിയും കുറയാനാണ് സാധ്യതയെന്ന് കച്ചവടക്കാര്‍ അഭിപ്രായപ്പെട്ടു. ഓള്‍ഡ് റാസല്‍ഖൈമയിലും അല്‍ മ്യാരീദിലുമാണ് റാസല്‍ഖൈമയിലെ ഫിഷ് മാര്‍ക്കറ്റുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ റാസല്‍ഖൈമയില്‍ നിന്നുള്ള മത്സ്യങ്ങള്‍ കുറവായിരുന്നെങ്കിലും ദുബായില്‍നിന്ന് മത്സ്യം വില്‍പനക്കെത്തിയത് ഉപഭോക്താക്കള്‍ക്ക് തുണയായെന്ന് ഓള്‍ഡ് റാക് ഫിഷ് മാര്‍ക്കറ്റിലെ ജീവനക്കാര്‍ പറഞ്ഞു.
Comments (0)