
dubai police cars : കാല്‍നട യാത്രക്കാരിയെ വാഹനം ഇടിച്ച് ഡ്രൈവര്‍ രക്ഷപ്പെട്ടു, രണ്ടു മണിക്കൂറിനുള്ളില്‍ പിടികൂടി ദുബായ് പൊലീസ്
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായില്‍ കാല്‍നട യാത്രക്കാരിയെ ഇടിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ദുബായില്‍ കാല്‍നട ക്രോസിംഗ് ബോര്‍ഡിന് സമീപം കാത്തുനിന്ന 36 കാരിയായ ആഫ്രിക്കന്‍ യുവതിയെയാണ് ഡ്രൈവര്‍ ഇടിച്ചിട്ടത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരം ലഭിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ ദുബായ് പൊലീസ് dubai police cars പ്രതിയെ അറസ്റ്റ് ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതി രക്ഷിപ്പെട്ടുവെന്നും ശേഷം അയാളെ പിന്തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെ കാല്‍നട സിഗ്‌നലിന് സമീപം സ്ത്രീയെ വണ്ടിയിടിച്ചുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി പോലീസ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവ സ്ഥലത്ത് സ്ഥാപിച്ച ക്യാമറയിലെ അപകട ദൃശ്യം നിരീക്ഷിച്ചതിന് ശേഷം പ്രതിയെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)