
big ticket abu dhabi official website : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മിന്നുന്ന വിജയം നേടി പ്രവാസി; ടിക്കറ്റ് എടുത്തത് 10 സുഹൃത്തുക്കള്‍ക്കൊപ്പം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മിന്നുന്ന വിജയം നേടി പ്രവാസി. ഖത്തറില്‍ പ്രവാസിയായ സുമന്‍ മുത്തയ്യ നടര്‍ രാഘവനാണ് ഈ മാസം നടന്ന മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ big ticket abu dhabi official website വിജയിയായത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഒരു കിലോഗ്രാം സ്വര്‍ണമാണ് സുമന്‍ സമ്മാനം സ്വന്തമാക്കിയത്.
ബിഗ് ടിക്കറ്റിന്റെ ‘ബൈ ടു, ഗെറ്റ് വണ്‍ ഫോര്‍ ഫ്രീ’ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍ 17നാണ് സുമന്‍ തന്റെ പത്ത് സുഹൃത്തുക്കളോടൊപ്പം ടിക്കറ്റെടുത്തത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞ ശേഷം നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയും കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും ടിക്കറ്റെടുത്ത് വരികയുമായിരുന്നു അദ്ദേഹം. സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അടക്കാനാവാത്ത സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, ഈ സ്വര്‍ണ സമ്മാനം തീരെ പ്രതീക്ഷിച്ചില്ലായിരുന്നുവെന്നാണ് മറുപടി പറഞ്ഞത്.
സമ്മാനത്തിലെ തന്റെ വിഹിതം തന്റെ ഇരട്ട പെണ്‍കുട്ടികളുടെ ഭാവിയിലേക്ക് കരുതി വെയ്ക്കാനാണ് സുമന്റെ തീരുമാനം. എല്ലാവര്‍ക്കും അവരുടെ കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും മനോഹരമായ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ബിഗ് ടിക്കറ്റ് അവസരമൊരുക്കുമെന്നതാണ് സ്വന്തം അനുഭവം അദ്ദേഹത്തെ പഠിപ്പിച്ചത്. ഒപ്പം സ്വപ്നങ്ങളെ ഒരിക്കലും വിട്ടു കളയരുതെന്നും അദ്ദേഹം എല്ലാ ബിഗ് ടിക്കറ്റ് ഉപഭോക്താക്കളെയും ഉപദേശിക്കുന്നു.
ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് എല്ലാ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പുകളിലൂടെ ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരം തുടരുകയാണ്. ഉപഭോക്താക്കള്‍ക്ക് വലിയ വിജയം സ്വന്തമാക്കാന്‍, ഡിസംബര്‍ 25 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ബിഗ് ടിക്കറ്റിന്റെ ‘ബിഗ് ഫെസ്റ്റീവ് വീക്കില്‍’ അവസരമുണ്ടാകും. ഈ ദിവസങ്ങളില്‍ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്ന എല്ലാവര്‍ക്കും അടുത്ത നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ കൂടി അധികമായി നല്‍കും. മൂന്നര കോടി ദിര്‍ഹത്തിന്റെ ഏറ്റവും വലിയ സമ്മാനത്തുക സ്വന്തമാക്കാന്‍ ഇതിലൂടെ അധിക അവസരമായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിന് പുറമെ ഡിസംബര്‍ അവസാന വാരത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാ ഉപഭോക്താക്കളും ഈ മാസത്തിലെ അവസാന പ്രതിവാര നറുക്കെടുപ്പിലും ഉള്‍പ്പെടും. ഇതില്‍ വിജയിയാവുന്ന ഒരാള്‍ക്ക് ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സമ്മാനമായി ലഭിക്കും.
ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഡിസംബര്‍ 31 വരെ സ്വന്തമാക്കാന്‍ അവസരമുണ്ടാകും. www.bigticket.ae എന്ന വെബ്‌സൈറ്റിലൂടെയോ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ ബിഗ് ടിക്കറ്റ് ഇന്‍ – സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം. ബിഗ് ടിക്കറ്റിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ സന്ദര്‍ശിക്കുക.
Comments (0)