നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായില്‍ തൊട്ടടുത്ത മുറിയിലെ ദമ്പതികളുടെ ചിത്രവും വീഡിയോയും പകര്‍ത്തിയ പ്രവാസിയ്ക്ക് ശിക്ഷ വിധിച്ചു. 26കാരനായ പ്രവാസിക്കാണ് ക്രിമിനല്‍ കോടതി രണ്ടു മാസത്തെ ജയില്‍ ശിക്ഷ www dubai court case വിധിച്ചത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും. വിവാഹിതരായ ദമ്പതികളുടെ സ്വകാര്യതയില്‍ കടന്നുകയറിയതും അനധികൃതമായി ദൃശ്യങ്ങള്‍ പകര്‍ത്തിയതുമാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
താമസസ്ഥലത്തെ മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ദൃശ്യങ്ങളും ചിത്രങ്ങളും, മുറികള്‍ തമ്മില്‍ വേര്‍തിരിച്ചിരുന്ന തടികൊണ്ട് നിര്‍മ്മിച്ച ഭിത്തിയിലെ ചെറിയ ദ്വാരം വഴിയാണ് പ്രതി എടുത്തത്. ഭര്‍ത്താവാണ് ഭിത്തിയിലെ ദ്വാരത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ സ്ഥാപിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയുടെ പക്കല്‍ നിന്നും ഇത് കൈവശപ്പെടുത്തുകയും വിവരം ഉടന്‍ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. 25 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അവിടെ നിന്നും കേസ് കോടതിയിലെത്തുകയായിരുന്നു.