
start company in dubai : യുഎഇ: ജോലി നഷ്ടപ്പെടുത്താതെ ബിസിനസ് ചെയ്യാം, ദീര്‍ഘ അവധിയും കിട്ടും; പുതിയ പദ്ധതിയുമായി അധികൃതര്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയില്‍ ഇനി ജോലി നഷ്ടപ്പെടുത്താതെ തന്നെ ബിസിനസ് ചെയ്യാം. സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുത്താതെ തന്നെ ഇമാറാത്തികള്‍ക്ക് ബിസിനസ് ചെയ്യാന്‍ start company in dubai അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നയം നടപ്പിലാക്കുന്നു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഇതിന്റെ ഭാഗമായി യുഎഇ പൗരന്‍മാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാന്‍ ഒരു വര്‍ഷത്തെ അവധി നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ച അവധി നിര്‍ദേശം ജനുവരി രണ്ട് മുതല്‍ നടപ്പില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
യുഎഇയുടെ ‘പ്രോജക്ട് ഓഫ് ദ 50’യുടെ ഭാഗമായാണ് നടപടി. അവധിയെടുക്കുന്ന കാലത്ത് ശമ്പളത്തിന്റെ പകുതി ലഭിക്കും. ജീവനക്കാരന്‍ ജോലി ചെയ്യുന്ന ഫെഡറല്‍ അതോറിറ്റിയുടെ മേധാവിയാണ് അവധി അനുവദിക്കേണ്ടത്. അവധിക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിച്ച് തുടങ്ങാം. അവധിക്കായുള്ള മാനദണ്ഡങ്ങള്‍ തയാറാകുന്നുണ്ട്. സാമ്പത്തിക കാര്യ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം, ഫെഡറല്‍ അതോറിറ്റി എന്നിവയുമായി ചേര്‍ന്ന് വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കും. വ്യവസായം തുടങ്ങാന്‍ അവധി എടുക്കുന്നവരുടെ കഴിവുകള്‍ വികസിപ്പിക്കാനും സംരംഭക മേഖലയില്‍ അവരെ പിന്തുണക്കാനും യു.എ.ഇ ഗവണ്‍മെന്റ് പിന്തുണ നല്‍കും.
യു.എ.ഇയുടെ പുതുസാധ്യതകളെ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ജീവനക്കാരെയും പ്രാപ്തരാക്കുക എന്നതും ലക്ഷ്യമാണ്. യുഎഇ നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളുടെ ഭാഗമാണിതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ അതോറിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ലൈല ഉബൈദ് അല്‍ സുവൈദി പറഞ്ഞു.
Comments (0)