rain in dubai cloud seeding
Posted By editor Posted On

rain in dubai cloud seeding : യുഎഇ നിവാസികള്‍ ഇന്ന് ഉണര്‍ന്നത് മുങ്ങിയ റോഡുകളുംം വെള്ളക്കെട്ടുകളും കണ്ട്; വീഡിയോ കാണാം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

വെള്ളപ്പൊക്കത്തില്‍ മുങ്ങിയ റോഡുകളുംം വെള്ളക്കെട്ടുകളും കണ്ടാണ് ഇന്ന് യുഎഇ നിവാസികള്‍ ഉണര്‍ന്നത്.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം രണ്ടു ദിവസമായി രാജ്യമെമ്പാടും മഴ പെയ്തതിനാല്‍ പലയിടങ്ങളിലെയും റോഡുകള്‍ മുങ്ങുകയും വെള്ളക്കെട്ടുകള്‍ rain in dubai cloud seeding ഉണ്ടാകുകയും ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 രാവിലെ യാത്രക്കാര്‍ ജോലിസ്ഥലങ്ങളിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ വെള്ളപ്പൊക്കമുള്ള റോഡുകളിലൂടെ കാറുകള്‍ ഓടിക്കേണ്ടി വന്നതിനാല്‍ പ്രയാസപ്പെട്ടു. ഇതിന്റെ ചില വീഡിയോകള്‍ എന്‍സിഎം പുറത്ത് വിട്ടിട്ടുണ്ട്.

യുഎഇയിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) ഇന്ന് രാവിലെ മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. മഴ പെയ്താല്‍ മുന്‍കരുതല്‍ എടുക്കണമെന്നും വെള്ളപ്പൊക്കം, വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രതയോടെ വാഹനമോടിക്കാനും വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ ഒഴിവാക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ നിലവില്‍ അസ്ഥിരമായ കാലാവസ്ഥയാണ്. വിവിധ തീവ്രതകളുള്ള മഴയുള്ള സംവഹന മേഘങ്ങള്‍, ഇടിയും മിന്നലും ബുധനാഴ്ച വരെ തുടരും. താപനിലയില്‍ കുറവുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു.

രാജ്യത്തുടനീളം മഴ പെയ്തതിനാല്‍ ഭക്ഷണമെത്താന്‍ കാലതാമസം ഉണ്ടാകുമെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ യുഎഇ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ വലിയ രീതിയില്‍ മഴ പെയ്തതിനാല്‍ ഷാര്‍ജയിലെ എല്ലാ പാര്‍ക്കുകളും അധികൃതര്‍ താല്‍ക്കാലികമായി അടച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *