global village headout : വിസ്മങ്ങള്‍ തീര്‍ത്ത് ദുബായ് ഗ്ലോബല്‍ വില്ലേജ്; സന്ദര്‍ശകരുടെ ഒഴുക്ക് - Pravasi Vartha

global village headout : വിസ്മങ്ങള്‍ തീര്‍ത്ത് ദുബായ് ഗ്ലോബല്‍ വില്ലേജ്; സന്ദര്‍ശകരുടെ ഒഴുക്ക്

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

വിസ്മങ്ങള്‍ തീര്‍ക്കുന്ന ദുബായ് ഗ്ലോബല്‍ വില്ലേജില്‍ global village headout സന്ദര്‍ശകരുടെ ഒഴുക്ക്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വൈകീട്ടോടെതന്നെ പ്രദര്‍ശന നഗരി നിറഞ്ഞുകവിഞ്ഞിരുന്നു.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം സാന്റാ തൊപ്പിയും ധരിച്ച് കുട്ടികളും മുതിര്‍ന്നവരും കുടുംബമായാണ് ആഘോഷത്തിനെത്തിയത്. വിവിധ രാജ്യങ്ങളുടെ പവിലിയനുകളും ഭക്ഷണശാലകളിലുമാണ് ഏറ്റവും തിരക്കുണ്ടായിരുന്നത്.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 മേള നഗരിയുടെ മധ്യത്തില്‍ സ്ഥാപിച്ച കൂറ്റന്‍ ക്രിസ്മസ് ട്രീ കാണാനും സമീപത്തുനിന്ന് ഫോട്ടോയെടുക്കാനും നിരവധിയാളുകള്‍ എത്തുന്നുണ്ട്.

https://www.seekinforms.com/2022/09/30/how-to-easily-translate-messages-and-voice/

ഷോപ്പിങ്ങും വിനോദങ്ങളും ഭക്ഷണശാലകളും എല്ലാം ഒരുമിച്ചുവരുന്നതും കുറഞ്ഞ പ്രവേശന ടിക്കറ്റ് നിരക്കുമാണ് ആഘോഷത്തിന് ഗ്ലോബല്‍ വില്ലേജ് തെരഞ്ഞെടുക്കാന്‍ കാരണമെന്ന് സന്ദര്‍ശകര്‍ അഭിപ്രായപ്പെട്ടു. പ്രത്യേക പരിപാടികള്‍ മുഖ്യവേദിയില്‍ ഒരുക്കിയിരുന്നു. അവധിദിനവും ആഘോഷവും ഒരുമിച്ചുവന്നതും സന്ദര്‍ശകര്‍ വര്‍ധിക്കുന്നതിന് കാരണമായി.
പുതുവത്സര രാവിലും വിപുലമായ പരിപാടികളാണ് നടക്കുന്നത്. രാത്രി എട്ടിനാണ് ആഘോഷങ്ങളുടെ തുടക്കം കുറിക്കുക. ഫിലിപ്പീന്‍സില്‍ പുതുവര്‍ഷം പിറക്കുന്ന ഈ സമയത്ത് പ്രധാനവേദിയില്‍ ആഘോഷാരവങ്ങള്‍ ഉയരും. ഒമ്പതിന് തായ് ലന്‍ഡ്, 10ന് ബംഗ്ലാദേശ്, 10.30ന് ഇന്ത്യ, 11ന് പാകിസ്താന്‍, 12ന് യു.എ.ഇ എന്നിങ്ങനെ ഓരോ രാജ്യത്തെയും പുതുവത്സര പിറവികള്‍ ക്രമപ്രകാരം ആഘോഷിക്കും. കൂടാതെ വ്യത്യസ്ത കലാ, വിനോദ പരിപാടികളും ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *