നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയുടെ പല ഭാഗങ്ങളിലും മഴ പെയ്തിരുന്നു. മഴയ്ക്കൊപ്പം ഇടിയും മിന്നലും ഉണ്ടായിരുന്നു. കൂടാതെ പകല്‍ മുഴുവന്‍ കാറ്റുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അസ്ഥിരമായ കാലാവസ്ഥയും മഴയും ബുധനാഴ്ച വരെ തുടരുമെന്ന് എന്‍സിഎം abu dhabi traffic police അറിയിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ശക്തമായ മഴയുണ്ടാകുമ്പോള്‍ മുന്‍കരുതലെടുക്കാനും വെള്ളപ്പൊക്കമുള്ളതും മഴവെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും പ്രദേശവാസികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
എമിറേറ്റുകളിലുടനീളമുള്ള ഇലക്ട്രോണിക് ബോര്‍ഡുകള്‍ ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കാലത്ത് സുരക്ഷിതമായി വാഹനമോടിക്കാന്‍ അബുദാബി പോലീസ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. പ്രതികൂല കാലാവസ്ഥയില്‍ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ആറ് നിര്‍ദേശങ്ങളും സേന നല്‍കിയിട്ടുണ്ട്. അവ ഇതൊക്കെ.
ലോ ലൈറ്റുകള്‍ ഉപയോഗിക്കുക
സുരക്ഷിത അകലം പാലിക്കുക മാത്രമല്ല, സുരക്ഷാ അകലം ഇരട്ടിയാക്കുകയും ചെയ്യുക
മഴക്കാലത്ത് റോഡുകള്‍ വഴുക്കലാകുന്നതിനാല്‍ വേഗത കുറയ്ക്കുക
വെള്ളം കയറിയ റോഡുകളിലൂടെ വാഹനമോടിക്കാതിരിക്കുക
വാഹനത്തില്‍ ആവശ്യമായ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കണം
ഡ്രൈവര്‍മാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന കാര്യങ്ങളായ മൊബൈല്‍ ഉപയോഗം, മഴയുടെ വീഡിയോകള്‍ അല്ലെങ്കില്‍ ചിത്രങ്ങള്‍ എടുക്കുക, ഭക്ഷണം കഴിക്കുന്ന എന്നിവ ഒഴിവാക്കുക