
abu dhabi municipality : യുഎഇ: അനധികൃത താമസം; കേട്ടാല്‍ ഞെട്ടുന്ന പിഴതുകയുമായി അധികൃതര്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അബുദാബിയിലെ അനധികൃത താമസത്തിന് കേട്ടാല്‍ ഞെട്ടുന്ന പിഴതുകയുമായി അധികൃതര്‍. അനുമതിയില്ലാതെ കെട്ടിടത്തില്‍ രൂപമാറ്റം വരുത്തി കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നതു കടുത്ത നിയമലംഘനമാണെന്ന് അബുദാബി നഗരസഭ abu dhabi municipality അറിയിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം 10 ലക്ഷം ദിര്‍ഹം (2.25 കോടി രൂപ) വരെ പിഴ ലഭിക്കുന്ന കുറ്റമാണിത്. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്. ജനുവരി 1 മുതല്‍ പരിശോധന ഊര്‍ജിതമാക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
താമസ സ്ഥലം മറ്റു കാര്യങ്ങള്‍ക്കു വിനിയോഗിക്കുക, പൊതുഭവനങ്ങള്‍ വാടകയ്ക്കു നല്‍കുക, പൊളിക്കാനിട്ട കെട്ടിടത്തില്‍ താമസിക്കുക, ഇവ വാടകയ്‌ക്കോ പാട്ടത്തിനോ നല്‍കുക, കുടുംബങ്ങള്‍ക്കുള്ള താമസ സ്ഥലം ബാച്ചിലേഴ്‌സിനു നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ക്കു 50,000 മുതല്‍ 1,00,000 വരെ ദിര്‍ഹമാണ് പിഴ. വാടക കരാര്‍ റദ്ദാക്കിയിട്ടും താമസം തുടര്‍ന്നാലും കൃഷിക്കായുള്ള സ്ഥലം താമസത്തിനു വിനിയോഗിച്ചാലും 25,000-50,000 ദിര്‍ഹം പിഴ നല്‍കണം.
ഒരു കുടുംബത്തിന് അനുയോജ്യമായ വിധത്തിലുള്ള വൈദ്യുതി കണക്ഷന്‍ ഒന്നിലേറെ കുടുംബങ്ങളോ പരിധിയിലേറെ ആളുകളോ ഉപയോഗിക്കുന്നത് അഗ്‌നിബാധയ്ക്കു കാരണമാകും. പരസ്പരം ബന്ധമില്ലാത്ത ഒന്നിലേറെ കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്നത് സാമൂഹിക, കുടുംബ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ജനങ്ങള്‍ക്ക് സുരക്ഷിത താമസ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.താമസക്കാര്‍, അവിവാഹിതര്‍, കുടുംബങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാന്‍ താമസക്കാര്‍ ബാധ്യസ്ഥരാണെന്നും നഗരസഭ ഓര്‍മിപ്പിച്ചു.
ഒരു ഫ്‌ലാറ്റില്‍ രണ്ടോ അതില്‍ കൂടുതലോ കുടുംബങ്ങള്‍ താമസിക്കുന്നതു കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ക്കിടയില്‍ പതിവാണ്. വര്‍ധിച്ചുവരുന്ന വാടകയില്‍ നിന്നും ജീവിതച്ചെലവില്‍ നിന്നും രക്ഷ നേടുന്നതിനാണ് ഇങ്ങനെ താമസിക്കുന്നത്. സ്വദേശികളുടെ പേരിലുള്ള വില്ലകള്‍ എടുത്ത് അനുമതിയില്ലാതെ വിഭജിച്ചും കൂട്ടിച്ചേര്‍ത്തും വാടകയ്ക്ക് കൊടുക്കുന്നതും വ്യാപകം.
കുടുംബ താമസ കേന്ദ്രങ്ങളില്‍ ബാച്ചിലേഴ്‌സ് താമസിക്കുന്നതും കെട്ടിടത്തിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ ആളുകള്‍ താമസിപ്പിക്കുന്നതും നിയമലംഘനം തന്നെ. ഈ പശ്ചാത്തലത്തില്‍ നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം എന്ന പേരില്‍ നഗരസഭ നടത്തിവരുന്ന ബോധവല്‍ക്കരണ ക്യാംപെയ്‌നിലാണ് നടപടി ശക്തമാക്കുന്ന കാര്യം സൂചിപ്പിച്ചത്.
Comments (0)