
sharjah desert park : പ്രതികൂല കാലാവസ്ഥ; ഷാര്‍ജയിലെ എല്ലാ പാര്‍ക്കുകളും അടച്ചിടുന്നു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
നിലവിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ ഷാര്‍ജയിലെ എല്ലാ പാര്‍ക്കുകളും sharjah desert park താല്‍ക്കാലികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം കാലാവസ്ഥയില്‍ മാറ്റം വന്നാല്‍ പാര്‍ക്കുകള്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറക്കുമെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ നേരിടാന്‍ റെയിന്‍ എമര്‍ജന്‍സി ടീമുകള്‍ ജാഗ്രതയിലാണ്. നിര്‍മ്മാണ സ്ഥലങ്ങളില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കാനും സുരക്ഷാ ആവശ്യകതകള്‍ പാലിക്കാനും എഞ്ചിനീയറിംഗ് കോണ്‍ട്രാക്ടര്‍മാരോടും കണ്‍സള്‍ട്ടന്റുകളോടും മുനിസിപ്പാലിറ്റി അഭ്യര്‍ത്ഥിച്ചു.
വാഹനമോടിക്കുന്നവര്‍ സുരക്ഷിതരായിരിക്കണമെന്നും വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് രാവിലെ രാജ്യത്തെ നിവാസികള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
Comments (0)