ras al khaimah police : യുഎഇ: മലമുകളില്‍ നിന്നുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം - Pravasi Vartha
ras al khaimah police
Posted By editor Posted On

ras al khaimah police : യുഎഇ: മലമുകളില്‍ നിന്നുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇയില്‍ മലമുകളില്‍ നിന്നുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. 22കാരനായ ജിസിസി പൗരനാണ് മരിച്ചത്. റാസല്‍ഖൈമയില്‍ ras al khaimah police ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം പര്‍വ്വതമേഖലയില്‍ ഉണ്ടായ വാഹനാപകടത്തിന്റെ വിവരം രാവിലെ 11.24നാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് അല്‍ റാമ്സ് കോംപ്രിഹെന്‍സീവ് പൊലീസ് ആക്ടിങ് മേധാവി മേജര്‍ അലി അല്‍ റാഹ്ബി പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 മലമുകളിലെ റോഡിലൂടെ വാഹനമോടിക്കുന്നതിനിടെ ഡ്രൈവറായ യുവാവിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം ഉണ്ടാകുകയുമായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

അപകടത്തില്‍പ്പെട്ട വാഹനം മലയുടെ ചെരിവിലേക്ക് തകര്‍ന്നു വീണാണ് യുവാവ് മരണപ്പെട്ടത്. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും നാഷണല്‍ ആംബലന്‍സും സ്ഥലത്തെത്തിയിരുന്നതായി മേജര്‍ അല്‍ റാഹ്ബി കൂട്ടിച്ചേര്‍ത്തു. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *