
rain uae : മഴയില്‍ കുളിച്ച് യുഎഇ, വിവിധയിടങ്ങളില്‍ മഴ; മുന്നറിയിപ്പുമായി അധികൃതര്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. ദുബായ്, ഷാര്‍ജ, അബുദാബി, ഫുജൈറ, അല്‍ ദഫ്‌റ തുടങ്ങിയ സ്ഥലങ്ങളില്‍ മഴ ലഭിച്ചുവെന്നു കാലാവസ്ഥാ വകുപ്പ് (എന്‍സിഎം) അറിയിച്ചു. ദുബായിലെ അല്‍ ബര്‍ഷ, ജബല്‍ അലി, അബുദാബി-ദുബായ് റോഡ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മഴ rain uae ലഭിച്ചു. വൈകിട്ടും രാത്രിയും ദുബായിയുടെ വിവിധ പ്രദേശങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നു അധികൃതര്‍ അറിയിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം
യുഎഇയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഇന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്നു മുന്നറിയിപ്പുണ്ട്. മിക്ക സ്ഥലങ്ങളിലും ഇടിയും മിന്നലും ഉള്‍പ്പെടെ മഴ പെയ്യുമെന്നാണ് പ്രവചനം. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നു വ്യക്തമാക്കി.
വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. അത്യാവശ്യങ്ങള്‍ക്കു മാത്രമേ വാഹനവുമായി പുറത്തുപോകാന്‍ പാടുള്ളൂ. കഴിയുന്നതും യാത്രകള്‍ ഒഴിവാക്കാനും അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ അനുസരിക്കാനും കാലാവസ്ഥാ വകുപ്പ് അഭ്യര്‍ഥിച്ചു. ഈ ആഴ്ച മുഴുവന്‍ വിവിധ പ്രദേശങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നു ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷ താപനിലയിലും കാര്യമായ കുറവുണ്ടാകുമെന്നു അധികൃതര്‍ വ്യക്തമാക്കി.
Comments (0)