
new year’s day : യുഎഇ: മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍, ഭീമാകാര ഡ്രോണ്‍ ഷോ; ഇത്തവണത്തെ പുതുവത്സരാഘോഷം തകര്‍ക്കാം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയുടെ പുതുവത്സര ആഘോഷങ്ങള്‍ എപ്പോഴും വിസ്മയിപ്പിക്കുന്നതാണ്. പടക്കങ്ങള്‍, ഡ്രോണ്‍ ഷോകള്‍, വിനോദങ്ങള്‍ എന്നിവയും ആഘോഷ കാഴ്ചകളില്‍ ഉള്‍പ്പെടുന്നു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ പുതുവത്സര ആഘോഷങ്ങളുടെ new year’s day ഭാഗമായി ഈ വര്‍ഷം മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് അബുദാബി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 നിലവില്‍ അബുദാബി അല്‍ വത്ബയില്‍ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ സംഘാടക സമിതി പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ലോകോത്തര പരിപാടികളുടെയും പ്രകടനങ്ങളുടെയും വിവരങ്ങള്‍ പുറത്തുവിട്ടു.
ഇത്തവണ നടക്കുന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള വെടിക്കെട്ട് മൂന്ന് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഒരുങ്ങുകയാണ്. കൂടാതെ മൂവായിരത്തിലധികം ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ഒരു ഭീമാകാരമായ ഡ്രോണ്‍ ഷോയും അല്‍ വത്ബയുടെ ആകാശത്തെ പ്രകാശിപ്പിക്കും. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ ഷോ ആയിരിക്കും ഇത്. തിയേറ്റര്‍ ഷോകള്‍, സര്‍ക്കസ് പ്രകടനങ്ങള്‍, ഫണ്‍ഫെയര്‍ സിറ്റിയിലെ ഗെയിമുകള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ കുട്ടികള്‍ക്കായി ധാരാളം വിനോദങ്ങളും ഉണ്ടാകും.
‘എഗ്രാബ്’ ഫുഡ് ട്രക്കുകള്‍, കിയോസ്‌കുകള്‍, പവലിയന്‍ റെസ്റ്റോറന്റുകള്‍, സൂഖ് അല്‍ വാത്ബ റെസ്റ്റോറന്റുകള്‍, ആര്‍ട്ട് ഡിസ്ട്രിക്റ്റ് റെസ്റ്റോറന്റുകള്‍ എന്നിവയും 60-ലധികം ഗ്യാസ്‌ട്രോണമിക് സെലക്ഷനുകളും ഫെസ്റ്റിവലില്‍ അവതരിപ്പിക്കുന്നു.
2023 മാര്‍ച്ച് 18 വരെ, ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍ ദിവസവും വൈകുന്നേരം 4 മുതല്‍ 12 വരെ, പ്രവൃത്തിദിവസങ്ങളിലും വാരാന്ത്യങ്ങളിലും സന്ദര്‍ശകരെ സ്വാഗതം ചെയ്യും. സാംസ്‌കാരിക പരിപാടിയില്‍ ആയിരക്കണക്കിന് പ്രാദേശിക, അന്തര്‍ദേശീയ, പ്രകടനങ്ങളും പ്രവര്‍ത്തനങ്ങളും അവതരിപ്പിക്കുന്നു. ഫെസ്റ്റിവല്‍ വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും, സുഹൃത്തുകള്‍ക്കും സന്തോഷകരമായ അനുഭവം നല്‍കുമെന്ന് ഉറപ്പാണ്.
റാസല്‍ഖൈമയില്‍ 12 മിനിറ്റ് വെടിക്കെട്ട്
പുതിയ ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള മിന്നുന്ന സംഗീത ഫയര്‍ വര്‍ക്ക് പ്രദര്‍ശനത്തോടെ റാസല്‍ ഖൈമ 2023-നെ പുതുവര്‍ഷത്തെ വരവേല്‍ക്കും. പൈറോ ഡ്രോണുകള്‍, നാനോ ലൈറ്റുകള്‍, ഇലക്ട്രോണിക് ബീറ്റുകളില്‍ കോറിയോഗ്രാഫ് ചെയ്ത നിറങ്ങളും രൂപങ്ങളും ഫീച്ചര്‍ ചെയ്യുന്ന വെടിക്കെട്ട് 12 മിനിറ്റ് നീണ്ടു നില്‍ക്കും. അല്‍ മര്‍ജാന്‍ ദ്വീപിനും അല്‍ ഹംറ വില്ലേജിനും ഇടയിലുള്ള കടല്‍ത്തീരത്ത് 4.7 കിലോമീറ്റര്‍ ദൂരത്തില്‍, സന്ദര്‍ശകര്‍ക്ക് പെറോ-മ്യൂസിക്കല്‍ ആസ്വദിക്കാം, അത് വീണ്ടും പുതിയ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഒരുങ്ങുകയാണ്.
Comments (0)