
karipur airport : അടിവസ്ത്രത്തിനുള്ളില്‍ 1.8 കിലോ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ദുബായില്‍ നിന്നെത്തിയ 19കാരി പിടിയില്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അടിവസ്ത്രത്തിനുള്ളില്‍ 1.8 കിലോ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 19 കാരി പിടിയില്‍. കാസര്‍കോട് സ്വദേശി ഷഹല (19) ആണ് പിടിയിലായത്. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് karipur airport സ്വര്‍ണം കടത്താന്‍ ശ്രമം നടത്തിയത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം 1.884 കിലോ സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച ഇവരെ വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസാണ് അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണം മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പെണ്‍കുട്ടി കടത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഞായറാഴ്ച രാത്രി പത്തരക്ക് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സപ്രസിലാണ് ഇവര്‍ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തിന് പുറത്തെത്തിയ ഷഹലയെ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്തുവെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്ന മറുപടികളായിരുന്നു പെണ്‍കുട്ടി നല്‍കി കൊണ്ടിരുന്നത്. തുടര്‍ന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ലഗേജ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതിലും പോലീസിന് ഒന്നും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ദേഹ പരിശോധന നടത്തി. തുടര്‍ന്നാണ് അടിവസ്ത്രത്തിനുള്ളില്‍ മൂന്ന് പാക്കറ്റുകളിലായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്. നിലവില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. സ്വര്‍ണ്ണക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
Comments (0)