
expat business : പ്രവാസി മലയാളി വ്യവസായി ഗള്‍ഫില്‍ നിര്യാതനായി
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
പ്രവാസി മലയാളി വ്യവസായി ഗള്‍ഫില്‍ നിര്യാതനായി. ജുബൈല്‍ റംസ് അവല്‍ യുണൈറ്റഡ് കോണ്‍ട്രാക്ടിങ് കമ്പനി എംഡിയായ expat business പാലക്കാട് പള്ളിപ്പുറം പിരായിരി ഉമ്മര്‍ ഹാജി വില്ലയില്‍ അബ്ദുല്‍ ലത്തീഫ് ഉമര്‍ (57) ആണ് അന്തരിച്ചത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഹൃദയാഘാതത്തെ തുടര്‍ന്ന് ജുബൈലിലായിരുന്നു അന്ത്യം. പത്തു ദിവസം മുന്‍പ് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ബ്ലോക്ക് കണ്ടെത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ചികിത്സക്ക് വിധേയനാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നില പെട്ടെന്ന് വഷളായി. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതാണ് ആരോഗ്യനിലയില്‍ പൊടുന്നനെ വ്യതിയാനം ഉണ്ടാവാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അബ്ദുല്‍ ലത്തീഫ് കഴിഞ്ഞ ഇരുപത് വര്‍ഷമായി ജുബൈലില്‍ ബിസിനസ് നടത്തി വരുകയായിരുന്നു. ജുബൈല്‍ മുവാസത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു.
മാതാവ്: ആസിയ. ഭാര്യ: പാലക്കാട് മങ്കര കെവിഎം മന്‍സിലില്‍ റഷീദ. മക്കള്‍: ജനൂസ് (ബിസിനസ് ജുബൈല്‍), ജസ്ന (ദുബായ്), ജമീഷ് (ജുബൈല്‍). മരുമക്കള്‍: വസീം (ദുബായ്), ഫാത്തിമ (ജുബൈല്‍). സഹോദരങ്ങള്‍: യൂസുഫ് (ജുബൈല്‍), ഫസലുല്‍ റഹ്മാന്‍, (റഷീദ്), ഷാഹിന, സീനത്ത് ഫൗസിയ.
Comments (0)