
an entrepreneur : യുഎഇ: ആര്‍ക്കും സംരംഭകരാകാം; പ്രോല്‍സാഹനവുമായി അധികൃതര്‍, ഇത് സുവര്‍ണ്ണാവസരം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
താമസക്കാരുടെ സംരംഭകത്വ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി. ഫ്രീജ് സൂഖ് എന്ന പേരില്‍ അനൗപചാരിക മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുകയാണ് അധികൃതര്‍. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം സ്വന്തം വീടുകളില്‍ നിര്‍മ്മിച്ച സാധനങ്ങള്‍ മാര്‍ക്കറ്റില്‍ വില്‍ക്കാനുള്ള സുവര്‍ണ്ണാവസരം an entrepreneur ഈ പദ്ധതി താമസക്കാര്‍ക്ക് നല്‍കുന്നു. അല്‍ ബര്‍ഷ പോണ്ട് പാര്‍ക്കില്‍ ഈ ആഴ്ച മുഴുവന്‍ ഈ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
എമിറാത്തി വീട്ടമ്മയായ മറിയം താന്‍ ഉണ്ടാക്കുന്ന ഭക്ഷണം വില്‍ക്കാന്‍ വര്‍ഷങ്ങളായി ആഗ്രഹിക്കുന്നു. പക്ഷേ ഒരു റെസ്റ്റോറന്റ് സ്ഥാപിക്കാനുള്ള ധൈര്യം അവര്‍ക്ക് ഉണ്ടായില്ല. ഇപ്പോള്‍ ഫ്രീജ് സൂക്കില്‍ വീട്ടില്‍ നിന്നുണ്ടാക്കിയ സമൂസയും ചായയും അവര്‍ വില്‍ക്കുന്നു. ”എന്റെ ഭര്‍ത്താവിനും എനിക്കും ഒരു റെസ്റ്റോറന്റ് തുറക്കാന്‍ ആഗ്രഹമുണ്ട്, അതിനായി ഇ-ലൈസന്‍സ് പോലും എടുത്തു, പക്ഷേ ഞങ്ങള്‍ക്ക് ധൈര്യം ഇല്ലായിരുന്നു. സൂക്കിനെക്കുറിച്ച് കേട്ടപ്പോള്‍, തന്നെ ആ പദ്ധതിയുടെ ഭാഗമാകാന്‍ തീരുമാനിച്ചു. ഞാന്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ നല്ല രീതിയില്‍ വിറ്റു പോകുന്നുണ്ട” മറിയം പറയുന്നു. സൂക്കില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസര തന്നതിന് മറിയം നന്ദി പറഞ്ഞു. ”ഇപ്പോള്‍, എനിക്ക് കുറച്ചുകൂടി ആത്മവിശ്വാസമുണ്ട്, ദൈവം സഹായിച്ചാല്‍ ഞാന്‍ 2023-ല്‍ ഒരു ബിസിനസ് ശാഖ തുറക്കും” മൂന്ന് കുട്ടികളുടെ അമ്മ കൂട്ടിച്ചേര്‍ത്തു.
അയല്‍പക്ക വിപണി
‘അയല്‍പക്ക വിപണി’ എന്നര്‍ത്ഥം വരുന്ന ഫ്രീജ് സൂഖ്, ബിസിനസ്സ് സ്ഥാപിക്കുന്നതിലേക്ക് ഒരു ചുവടുവെപ്പ് നടത്താന്‍ ഹോംപ്രണര്‍മാരെ സഹായിക്കാന്‍ ലക്ഷ്യമിടുന്നു. പ്രാഥമികമായി എമിറാത്തികളെയാണ് ലക്ഷ്യമിടുന്നതെങ്കിലും, പ്രവാസികള്‍ക്ക് അവരുടെ ഭവനങ്ങളില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായുള്ള തിരഞ്ഞെടുത്ത സ്ഥലങ്ങളും സൂക്കിനുണ്ട്.
‘പെര്‍മിറ്റോ ലൈസന്‍സോ ഉള്ളവരെയാണ് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്, എന്നാല്‍ അത് നിര്‍ബന്ധമല്ല’ ഡിഎമ്മിലെ പബ്ലിക് പാര്‍ക്ക് ആന്റ് റീക്രിയേഷണല്‍ ഫെസിലിറ്റി ഡയറക്ടര്‍ അഹമ്മദ് അല്‍ സറൂണി പറഞ്ഞു. കൂടുതല്‍ ആളുകള്‍ക്ക് ബിസിനസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രക്രിയ ലളിതമാക്കുന്നതിന് ഞങ്ങള്‍ ദുബായ് എസ്എംഇ, ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)