places to celebrate new years : യുഎഇയില്‍ പുതുവല്‍സര രാവ് അടിച്ചു പൊളിച്ച് തിമിര്‍ക്കാം; ഒരുക്കം പൂര്‍ത്തിയാക്കി എമിറേറ്റുകള്‍, ആഘോഷ പരിപാടികള്‍ ഇവയൊക്കെ - Pravasi Vartha

places to celebrate new years : യുഎഇയില്‍ പുതുവല്‍സര രാവ് അടിച്ചു പൊളിച്ച് തിമിര്‍ക്കാം; ഒരുക്കം പൂര്‍ത്തിയാക്കി എമിറേറ്റുകള്‍, ആഘോഷ പരിപാടികള്‍ ഇവയൊക്കെ

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇയില്‍ പുതുവല്‍സര രാവ് അടിച്ചു പൊളിച്ച് തിമിര്‍ക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കാഴ്ചക്കാരെ അല്‍ഭുതപ്പെടുത്താന്‍ യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ ഒരുക്കം പൂര്‍ത്തിയായിക്കഴിഞ്ഞു.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും നിരവധി ആകര്‍ഷകമായ പരിപാടികളാണ് ഈ ദിവസത്തില്‍ രാജ്യം ഒരുക്കാറുള്ളത്. ആകാശം നിറയെ കരിമരുന്നിന്റെ വര്‍ണ വിസ്മയങ്ങള്‍ നിറയുകയും ആഘോഷവേദികളില്‍ സംഗീതവും നൃത്തവും പൊടിപൊടിക്കുകയും places to celebrate new years ചെയ്യും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
ലോകത്തിലെ ഏറ്റവും മനോഹരമായ ആഘോഷ പരിപാടികളാണ് വിവിധയിടങ്ങളിലായി ഒരുക്കപ്പെട്ടിട്ടുള്ളത്. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളും താമസക്കാരും ഇമാറാത്തിലെ പുതുവല്‍സരാഘോഷ അനുഭവത്തിനായി കാത്തിരിക്കുകയാണ്. എല്ലായിടത്തും വെടിക്കെട്ടും കലാപരിപാടികളുമാണ് ആഹ്ലാദത്തിന് മാറ്റുകൂട്ടാനായി പ്രധാനമായും ഒരുക്കിയിട്ടുള്ളത്. സഞ്ചാരികള്‍ വന്നുനിറയുന്ന രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളിലും ഒരുക്കം പൂര്‍ത്തിയായി കൊണ്ടിരിക്കയാണ്. കൂടുതല്‍ പാര്‍ക്കിങ് സൗകര്യവും കാണികള്‍ക്ക് സുരക്ഷിതമായി വീക്ഷിക്കാനുള്ള സജ്ജീകരണങ്ങളും അതിലുണ്ട്.

https://www.seekinforms.com/2022/11/03/dubai-police-application/

ദുബായില്‍ അങ്ങോളമിങ്ങോളം ആഘോഷം
ദുബായില്‍ വിപുലമായ പുതുവല്‍സരാഘോഷ പരിപാടികളാണ് ഇത്തവണ ഒരുക്കപ്പെട്ടിട്ടുള്ളത്. കരിമരുന്ന് പ്രയോഗവും വിവിധ കലാപരിപാടികളും എമിറേറ്റിലെ സുപ്രധാന സ്ഥലങ്ങളിലെല്ലാം ആഘോഷത്തിന് മാറ്റുകൂട്ടും.
ബുര്‍ജ് ഖലീഫ, ഗ്ലോബല്‍ വില്ലേജ്, എക്‌സ്‌പോ സിറ്റി, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, അറ്റ്‌ലാന്റിസ് ദ പാം, പാം ബീച്ച്, ലാ മെര്‍, ബ്ലൂ വാടേഴ്‌സ് ഐലന്റ്, അല്‍ സീഫ്, ജുമൈറ ബീച്ച്-ബുര്‍ജ് അല്‍ അറബ്, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്, ഫോര്‍ സീസണ്‍ റിസോട്ട്, വിസ്റ്റ മേര്‍ ദ പാം, സോഫിടെല്‍ ദ പാം ജുമൈറ, റോയല്‍ മിറാഷ്, നിക്കി ബീച്ച് റിസോര്‍ട്, ഷമ ടൗണ്‍ സ്‌ക്വയര്‍ ദുബൈ, ബല്‍ഗാരി റിസോര്‍ട്ട്, പാം ജുമൈറ, ബാബ് അല്‍ ശംസ്, അറേബ്യന്‍ റേഞ്ചസ് ഗോള്‍ഫ് ക്ലബ്, അഡ്രസ് മോന്റ്‌ഗോമരി, എമിറേറ്റ്‌സ് ഗോള്‍ഫ് ക്ലബ്, പലാസോ വെര്‍സാസെ, ലെ റോയല്‍ മെറിഡിയന്‍ ബീച്ച് റിസോര്‍ട്ട്, പാര്‍ക് ഹയാത്ത്, സബീല്‍ സാരായ്, ജെ.എ ദ റിസോര്‍ട്ട് എന്നി സ്ഥലങ്ങളില്‍ കരിമരുന്ന് പ്രയോഗങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദുബായ് സെക്യൂരിറ്റി ഇന്‍ഡസ്ട്രി റെഗുലേറ്ററി ഏജന്‍സിയുടെ അനുമതി ലഭിക്കുന്നതോടെയാണ് ഇതിന് അന്തിമ തീരുമാനമാവുക.
എക്‌സ്‌പോ സിറ്റിയില്‍ ആദ്യമായി പുതുവല്‍സരാഘോഷം എത്തുന്നതെന്ന പ്രത്യേകതയുണ്ട്. ആയിരങ്ങളുടെ ആഘോഷ നഗരിയായ ഗ്ലോബല്‍ വില്ലേജില്‍ പുതുവല്‍സര രാവില്‍ വിപുലമായ പരിപാടികളാണുള്ളത്. വിവിധ രാജ്യങ്ങളില്‍ പുതുവല്‍സരപ്പിറവികള്‍ സംഭവിക്കുന്ന സമയത്ത് പ്രത്യേകം പ്രത്യേകമായ ആഘോഷങ്ങളാണ് ഇത്തവണയും ആഗോള ഗ്രാമത്തില്‍ ഒരുക്കിയിട്ടുള്ളത്.
രാത്രി എട്ടു മണിക്കാണ് ആഘോഷങ്ങളുടെ തുടക്കം കുറിക്കുക. ഫിലിപ്പീന്‍സില്‍ പുതുവര്‍ഷം പിറക്കുന്ന ഈ സമയത്ത് പ്രധാനവേദിയില്‍ ആഘോഷാരവങ്ങള്‍ ഉയരും. 9മണിക്ക് താല്യന്‍ഡ്, 10ന് ബംഗ്ലാദേശ്, 10.30ന് ഇന്ത്യ, 11ന് പാകിസ്താന്‍, 12ന് യു.എ.ഇ എന്നിങ്ങനെ ഓരോ രാജ്യത്തെയും പുതുവല്‍സര പിറവികള്‍ ക്രമപ്രകാരം ആഘോഷിക്കും. 1മണിക്ക് തുര്‍ക്കിയുടെ ആഘോഷത്തോടെയാണ് സമാപിക്കുക. ഓരോ പുതുവല്‍സര പിറവിക്കും കൗണ്ട്ഡൗണും ഗ്ലോബല്‍ വില്ലേജ് ഒരുക്കുന്ന പ്രത്യേക വെടിക്കെട്ടും ഉണ്ടായിരിക്കും. ഇതിലൂടെ രാവു മുഴുവന്‍ ആഘോഷമായിത്തീരും.
റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനൊരുങ്ങി അബുദാബി
അബുദാബിയില്‍ കഴിഞ്ഞ തവണ പുതുവല്‍സരാഘോഷത്തില്‍ പിറന്നത് മൂന്ന് പുതിയ ഗിന്നസ് റെക്കോര്‍ഡുകളായിരുന്നു. 40 മിനിറ്റ് വെടിക്കെട്ട് നടത്തി ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ നഗരി ലോകത്തെ വിസ്മയിപ്പിച്ചതിന്റെ ഇതിന്റെ ഭാഗമായാണ്. എമിറേറ്റില്‍ വെടിക്കെട്ട് ആസ്വദിക്കാന്‍ ഏറ്റവും യോജിച്ച സ്ഥലം അബൂദബി കോര്‍ണിഷ് തന്നെയാകും. മനോഹരമായ കാഴ്ച സമ്മാനിക്കുന്ന എട്ടു കിലോമീറ്റര്‍ നീളത്തിലെ വാട്ടര്‍ഫ്രണ്ടില്‍ സ്ഥലം കണ്ടെത്താന്‍ തന്നെയായിരിക്കും ആളുകള്‍ കൊതിക്കുക.
റെസ്റ്റോറന്റുകള്‍, കഫേകള്‍, പാര്‍ക്ക് പ്യൂകള്‍ എന്നിവയുടെ നിരതന്നെ ഇവിടെയുണ്ട്. അല്‍ മരിയ ദ്വീപാണ്മേറ്റൊരു ആഘോഷ കേന്ദ്രം. ഇവിടെയും വെടിക്കെട്ട് തന്നെയാണ് ഹൈലൈറ്റ്. യാസ് ദ്വീപിലെ യാസ് ബേ വാട്ടര്‍ഫ്രണ്ടിലും മികച്ച അനുഭവമാണ് കാത്തിരിക്കുന്നത്. നിരവധി വിനോദ സംവിധാനങ്ങളുള്ള ഇവിടെ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആഘോഷത്തിന് യോജിച്ച ഇടമാണ്. കലാ-സാംസ്‌കാരിക പരിപാടികളും ഇവിടെ വൈകുന്നേരം നാല് മുതല്‍ പുലര്‍ച്ച ഒന്ന് വരെ അരങ്ങേറുമെന്നാണ് അരുതുന്നത്.

അജ്മാനും റാസല്‍ഖൈമയും പൊടിപൊടിക്കും
അജ്മാനിലെയും റാസല്‍ഖൈമയിലെയും വിനോദ കേന്ദ്രങ്ങളില്‍ പുതുവത്സരാഘോത്തിന് ഇക്കുറിലും പൊലിമയേറും. ആഘോഷങ്ങളുടെ ഭാഗമായി ഗംഭീര വെടിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അജ്മാനിലെ ഏറ്റവും വലിയ വെടിക്കെട്ട് അല്‍ സോറയിലാകും ഒരുക്കുക. കണ്ടല്‍കാടുകളും പക്ഷി സങ്കേതങ്ങളും ജലഗതാഗത വിനോദങ്ങളും ഒത്തുചേരുന്ന സോറയില്‍ വര്‍ണാഭമായ വെടികെട്ട് സംഘടിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്നും ഇവിടേക്ക് വിനോദ സഞ്ചാരികള്‍ ഒഴുകുമെന്നാണ് കരുതുന്നത്.
റാസല്‍ഖൈമയില്‍ അല്‍ മര്‍ജാന്‍ ഐലന്റ് കേന്ദ്രീകരിച്ചാണ് പുതുവര്‍ഷ ആഘോഷ പരിപാടികള്‍ നടക്കാറുള്ളത്. വൈവിധ്യമാര്‍ന്ന സംഗീത കലാ വിരുന്നുകളോടെയാണ് വെടിക്കെട്ട് പ്രകടനത്തിന് തുടക്കമാകുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക വിനോദ പരിപാടികള്‍, മല്‍സരങ്ങള്‍, പ്രശസ്ത പ്രതിഭകള്‍ അണിനിരക്കുന്ന സംഗീത വിരുന്ന്, പരമ്പരാഗത കലാ പ്രകടനങ്ങള്‍, രുചി ഭേദങ്ങളോടെ ഫുഡ് ട്രക്കുകള്‍ തുടങ്ങിയും ഒരുക്കും. പവിഴ ദ്വീപുകള്‍ക്കും അല്‍ ഹംറ വില്ലേജിനും ഇടയില്‍ 4.7 കിലോ മീറ്റര്‍ വാട്ടര്‍ ഫ്രണ്ടേജ് പ്രദേശത്താണ് കരിമരുന്ന് വിരുന്ന് നടക്കാറുള്ളത്.
അജ്മാനിലെ അല്‍ സോറയായിരുന്നു ഇത്തവണ യു.എ.ഇയിലെ തണുപ്പുകാല കാമ്പയിനിന് തുടക്കം കുറിച്ച സ്ഥലം. അജ്മാന്‍ എമിറേറ്റിലെ ഏറ്റവും മനോഹരമായ പ്രകൃതിദത്തമായ സവിശേഷതകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന അല്‍സോറ പാരിസ്ഥിതികവും പ്രകൃതിദത്തവുമായ വിനോദസഞ്ചാര പ്രേമികള്‍ക്ക് ഏറെ അനുയോജ്യമായ സ്ഥലമാണ്.
വര്‍ണശഭളമാക്കാന്‍ ഷാര്‍ജയും
പുതുവര്‍ഷരാവ് വര്‍ണശബളമാക്കാന്‍ ഗംഭീര ആഘോഷപരിപാടികളാണ് ഷാര്‍ജയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. വിനോദവും സാഹസികതയും രുചിമേളങ്ങളുമെല്ലാം സമ്മേളിക്കുന്ന വിവിധ പരിപാടിള്‍ ഷാര്‍ജ നിക്ഷേപവികസന വകുപ്പിന്റെ(ഷുറൂഖ്) കീഴിലാണ് സംഘടിപ്പിക്കുക. കുടുംബത്തോടൊപ്പം എത്തുന്നവര്‍ക്ക് അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ വര്‍ണാഭമായ വെടിക്കെട്ട് ആസ്വദിക്കാന്‍ സൗകര്യം ഇത്തവണയുമുണ്ടാകും എന്നാണ് കരുതുന്നത്. ആയിരക്കണക്കിന് സന്ദര്‍ശകര്‍ ഒരുമിച്ചുകൂടുന്ന ഷാര്‍ജ നഗരമധ്യത്തിലുള്ള കോര്‍ണിഷിലെ പുതുവല്‍സര ആഘോഷവും മുന്‍വര്‍ഷങ്ങളെ കവച്ചുവെക്കുന്നതാകും.
ഷാര്‍ജ നഗരത്തിലെന്ന പോലെ, കിഴക്കന്‍ തീരത്തും വെടിക്കെട്ട് ഒരുക്കും. സമീപകാല വികസന പ്രവര്‍ത്തനങ്ങളിലൂടെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയ ഖോര്‍ഫക്കാന്‍ ബീച്ചിലും കഴിഞ്ഞ വര്‍ഷത്തേത് പോലെ വെട്ടിക്കെട്ടുണ്ടാവും. അല്‍ മജാസിലും ഖോര്‍ഫക്കാന്‍ ബീച്ചിലും വെടിക്കെട്ട് കാഴ്ചകളാസ്വദിച്ച് അത്താഴം കഴിക്കാനുള്ള സൗകര്യവും ഷാര്‍ജ നഗരത്തിന്റെ നിറങ്ങളാസ്വദിച്ച് അത്താഴം കഴിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഷാര്‍ജ അല്‍ നൂര്‍ ദ്വീപിന്റെ തീരത്ത് പ്രത്യേക ഡിന്നര്‍ പാക്കേജുകളും ഒരുക്കാറുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *