നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ റാന്‍ഡം പോസ്റ്റ്-അറൈവല്‍ ടെസ്റ്റിംഗ് instant pcr test ആരംഭിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ശരാശരി 25,000 യാത്രക്കാര്‍ ഐജിഐ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തുന്നുണ്ട്. അതില്‍ 500 റാന്‍ഡം യാത്രക്കാരെയാണ് ടെസ്റ്റിന് വിധേയരാക്കുന്നതെന്ന് ജെനസ്ട്രിംഗ്‌സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ സ്ഥാപക ഡോ.ഗൗരി അഗര്‍വാള്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ആദ്യ ദിവസം ഏകദേശം 110 ടെസ്റ്റുകള്‍ നടത്തിയിരുന്നുവെന്നും ഡോ ഗൗരി വ്യക്തമാക്കി.
ഇന്ത്യയില്‍ പുതിയ കോവിഡ് വേരിയന്റ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരില്‍ നിന്ന് 2 ശതമാനം പേരെ എയര്‍പോര്‍ട്ടില്‍ റാന്‍ഡം പോസ്റ്റ്-അറൈവല്‍ ടെസ്റ്റിംഗ് നടത്തണം. കൂടാതെ ചൈന, ജപ്പാന്‍, എസ്. കൊറിയ, ഹോങ്കോംഗ്, തായ്ലന്‍ഡ് എന്നി രാജ്യങ്ങള്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ഇന്ത്യ നിര്‍ബന്ധിത പിസിആര്‍ ടെസ്റ്റുകള്‍ പ്രഖ്യാപിച്ചിരുന്നു. അവര്‍ക്ക് എയര്‍ സുവിധ ഫോമുകള്‍ വീണ്ടും അവതരിപ്പിച്ചു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 201 പുതിയ കോവിഡ് -19 അണുബാധകള്‍ രേഖപ്പെടുത്തിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവില്‍ 3,397 ആണ്, ഇത് മൊത്തം കേസുകളുടെ 0.01 ശതമാനമാണ്. നിലവില്‍ രോഗമുക്തി നിരക്ക് 98.8 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 183 പേര്‍ സുഖം പ്രാപിച്ചു, ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,41,42,791 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.15 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.14 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,05,044 കോവിഡ് -19 ഡോസുകള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.