നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയിലെ മനോഹരമായ സ്ഥലമായ ഹത്തയില്‍ ഈ ശൈത്യകാലത്ത് നിരവധി ആവേശകരമായ പര്‍വത സാഹസികളും കായിക വിനോദങ്ങളും ഷോപ്പിംഗ് അനുഭവങ്ങളും സന്ദര്‍ശകരെ hatta tourist attractions കാത്തിരിക്കുന്നു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ‘ലോകത്തിലെ ഏറ്റവും മികച്ച ശൈത്യകാലം’ കാമ്പെയ്നിന്റെ ഭാഗമായി നിരവധി സാഹസിക വിനോദങ്ങള്‍, മൗണ്ടന്‍ സ്പോര്‍ട്സ്, കള്‍ച്ചറല്‍ നൈറ്റ്സ്, ഷോപ്പിംഗ് ഫെസ്റ്റിവല്‍, ട്രയാത്ത്ലണ്‍, സൈക്ലിംഗ്, ഹില്‍ റണ്‍ എന്നി നിരവധി പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാമ്പെയ്ന്‍ അതുല്യമായ ടൂറിസ്റ്റ് അനുഭവങ്ങള്‍ നല്‍കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 2023 മാര്‍ച്ച് വരെയാണ് ‘ദ ഹൈലാന്‍ഡ്സ് ഓഫ് ദുബായ്’ കാമ്പെയ്ന്‍ നടക്കുന്നത്.
ശൈത്യകാല പരിപാടികള്‍ ഇവയൊക്കെ
ഡിസംബര്‍ 23: ദുബായ് കള്‍ച്ചര്‍ & ആര്‍ട്സ് അതോറിറ്റി ഹത്ത ഹെറിറ്റേജ് വില്ലേജില്‍ ഹത്ത സാംസ്‌കാരിക രാത്രികള്‍ സംഘടിപ്പിക്കും.
ഡിസംബര്‍ 27 മുതല്‍ 31 വരെ: ദുബായ് മുനിസിപ്പാലിറ്റിയുടെ ഹത്ത കമ്മ്യൂണിറ്റി സെന്റര്‍ ഹത്ത ഹണി ഫെസ്റ്റിവല്‍ നടത്തും.
ജനുവരി 13 മുതല്‍ 15 വരെ: ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റുമായി ഏകോപിപ്പിച്ച് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി വാദി ഹബ് സംഘടിപ്പിക്കും
ഫെബ്രുവരി 5: ദുബായ് സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ച് വാഡി ഹബ്ബില്‍ നടക്കുന്ന ഹീറോ ദുബായ് ഇവന്റില്‍ മൗണ്ടന്‍ ബൈക്കിംഗ് പ്രേമികള്‍ക്ക് പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കാനും മൗണ്ടന്‍ ട്രാക്കില്‍ മത്സരിക്കാനും കഴിയും. സന്ദര്‍ശകര്‍ക്കായി മറ്റ് കായിക വിനോദങ്ങളും ഉണ്ടായിരിക്കും.
ഫെബ്രുവരി 19: ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഏകോപനത്തില്‍ ഹത്ത സ്പോര്‍ട്സ് ക്ലബ്ബില്‍ ട്രയാത്ത്ലണ്‍ ഹത്ത. ശാരീരിക ക്ഷമത ആവശ്യമുള്ള ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നീന്തല്‍ക്കാര്‍, സൈക്ലിസ്റ്റുകള്‍, ദീര്‍ഘദൂര ഓട്ടക്കാര്‍ എന്നിവര്‍ക്കുള്ള അവസരമാണിത്.
മാര്‍ച്ച് 5: ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഏകോപനത്തില്‍ ഹത്ത ഹില്‍സ് റണ്‍ മാര്‍ച്ച് 5 ന് ഹത്ത ഫോര്‍ട്ട് ഹോട്ടലില്‍ നടക്കും,
എങ്ങനെ അവിടെ എത്താം
സന്ദര്‍ശകര്‍ക്ക് 25 ദിര്‍ഹത്തിന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ ആര്‍ടിഎയുടെ ഹട്ട എക്‌സ്പ്രസ് ബസ് ഉപയോഗിക്കാം. ആര്‍ടിഎ ഹത്ത ബസ് സര്‍വീസ് ദുബായ് മാളില്‍ നിന്നും രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ രണ്ട് മണിക്കൂര്‍ ഇടവിട്ട് പ്രവര്‍ത്തിക്കുന്നു. ഓരോ ബസിലും 55 സീറ്റുകളാണുള്ളത്.
ഓരോ 30 മിനിറ്റിലും ഹത്തയ്ക്കുള്ളില്‍ സര്‍വീസ് നടത്താന്‍ 25 സീറ്റുകളുള്ള ബസുകളും അതോറിറ്റി വിന്യസിച്ചിട്ടുണ്ട്. സേവനത്തിന് അഞ്ച് സ്റ്റോപ്പുകള്‍ ഉണ്ട്, നിരക്ക് 2 ദിര്‍ഹമാണ്.