
explore hatta : യുഎഇ: വിനോദകേന്ദ്രത്തിനൊപ്പം പ്രകൃതിദത്ത അന്തരീക്ഷം, വരുന്നു അതിഗംഭീര വെള്ളച്ചാട്ടം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായില്‍ വരുന്നു അതിഗംഭീര വെള്ളച്ചാട്ടം. വിനോദകേന്ദ്രത്തിനൊപ്പം പ്രകൃതിദത്ത അന്തരീക്ഷം സൃഷ്ടിക്കുന്ന എന്ന ലക്ഷ്യത്തോടെ എത്തുന്ന ഹത്തയിലെ explore hatta വെള്ളച്ചാട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ (ദേവ) മേല്‍നോട്ടത്തിലാണ് പദ്ധതിപ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. ഹത്ത ടൂറിസം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് കഴിഞ്ഞവര്‍ഷം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് വെള്ളച്ചാട്ടനിര്‍മാണപദ്ധതി പ്രഖ്യാപിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 നാലരക്കോടിയിലേറെ ദിര്‍ഹം ചെലവാണ് പദ്ധതിയ്ക്കായി വേണ്ടിവരിക. പദ്ധതിവഴി 500 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
ഹത്ത അണക്കെട്ടിന്റെ മുകള്‍ഭാഗമാണ് വെള്ളച്ചാട്ടമാക്കി മാറ്റുന്നത്. ഈ വെള്ളം പുനരുപയോഗിക്കാനും സംവിധാനമുണ്ട്. റെസ്റ്റോറന്റുകളും മറ്റും ഇവിടെ ഒരുക്കും. വിനോദകേന്ദ്രമൊരുക്കുന്നതിനൊപ്പം പ്രകൃതിദത്തമായ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് വെള്ളച്ചാട്ടം നിര്‍മിക്കുന്നത്. കുട്ടികള്‍ക്ക് കളിക്കാനുള്ള ഇടവും ഏര്‍പ്പെടുത്തും.
കേബിള്‍ കാര്‍, സ്‌കൈ ബ്രിഡ്ജ്, ട്രക്കിങ് എന്നിവ വെള്ളച്ചാട്ടത്തിന്റെ ഭാഗമായി യാഥാര്‍ഥ്യമാക്കും. ഇവിടെ നിര്‍മിക്കുന്ന ഹോളിഡേ ഹോംസ് വഴി 10 കോടി ദിര്‍ഹത്തിന്റെ വാര്‍ഷികനേട്ടം പ്രദേശവാസികള്‍ക്ക് ലഭിക്കും. ഹത്ത മേഖലയില്‍ സൈക്കിള്‍ പാതകളുടെ ഉള്‍പ്പെടെ ആദ്യഘട്ടനിര്‍മാണം പുരോഗമിക്കുകയാണ്. ഹത്ത ബസ് സ്റ്റേഷനില്‍നിന്ന് ഹത്ത അണക്കെട്ടിലേക്കുള്ള 11.5 കിലോമീറ്റര്‍ സൈക്കിള്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മൗണ്ടെയ്ന്‍ ബൈക്കുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഇതിലൂടെ സഞ്ചരിക്കാനാവും. നഗരത്തില്‍നിന്ന് ഹത്തയിലേക്ക് നേരിട്ട് ബസുകള്‍ സര്‍വീസ് നടത്തും. അതേസമയം, പദ്ധതി എപ്പോള്‍ പൂര്‍ത്തിയാകുമെന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Comments (0)