driverless cars
Posted By editor Posted On

driverless cars : അബുദാബി നിവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സേവനം നല്‍കി 17 ഡ്രൈവറില്ലാ വാഹനങ്ങള്‍; വീഡിയോ കാണാം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ഡ്രൈവറില്ലാ ടാക്‌സികളും ബസുകളും ട്രാമുകളും അടക്കം 17 ഡ്രൈവറില്ലാ വാഹനങ്ങള്‍ അബുദാബിയുടെ നിരത്തുകള്‍ കീഴടക്കിയിരിക്കുന്നു.   നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  എമിറേറ്റിന്റെ ഫ്യൂച്ചറിസ്റ്റിക് സ്മാര്‍ട്ട് മൊബിലിറ്റി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഡ്രെവറില്ലാ ടാക്‌സി driverless cars മുതല്‍ റോബോ ബസുകളും ട്രെയിനുകളും വരെ അബുദാബി നിവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സേവനം നല്‍കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  ഓട്ടോണമസ് വാഹനങ്ങളുടെ ഒരു കൂട്ടം തന്ന ഇപ്പോള്‍ അബുദാബി റോഡുകളില്‍ ഓടുന്നുണ്ട്.

എട്ട് Txai സെല്‍ഫ് ഡ്രൈവിംഗ് ക്യാബുകള്‍, ആറ് മിനി റോബോ ബസുകള്‍, മൂന്ന് ഓട്ടോണമസ് റാപ്പിഡ് ട്രാന്‍സിറ്റുകള്‍ (റെയിലുകളില്ലാതെ പ്രവര്‍ത്തിക്കുന്ന മെച്ചപ്പെട്ട അതിവേഗ ഗതാഗത സംവിധാനം) എന്നിവ നിലവില്‍ യാസ്, സാദിയാത്ത് ദ്വീപുകളില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളില്‍ ഏകദേശം 20 ചാര്‍ജിംഗ് സ്റ്റേഷനുകളുമുണ്ട്. ഫെരാരി വേള്‍ഡ് അബുദാബി, വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദാബി, യാസ് വാട്ടര്‍വേള്‍ഡ് തുടങ്ങിയ തീം പാര്‍ക്കുകളും യാസ് ഐലന്‍ഡിലെ യാസ് മാള്‍, യാസ് ബീച്ച്, യാസ് പ്ലാസ തുടങ്ങിയ മറ്റ് ഹോട്ട്സ്പോട്ടുകളിലും ഓട്ടോണമസ് റാപ്പിഡ് ട്രാന്‍സിറ്റുകളുടെ സേവനം ലഭ്യമാണ്.

സാദിയാത്ത് ദ്വീപിലെ സ്വയം-ഡ്രൈവിംഗ് ക്യാബുകളുടെ റൂട്ടില്‍ മംഷ അല്‍ സാദിയാത്ത്, മനറത്ത് അല്‍ സാദിയാത്ത്, NYU അബുദാബി, സെന്റ് റെജിസ് ഹോട്ടല്‍, സാദിയാത്ത് ബീച്ച്, ലൈസി ഫ്രാഞ്ചായിസ് ഇന്റര്‍നാഷണല്‍ തിയോഡോര്‍ മോണോഡ് സ്‌കൂള്‍, സാദിയാത്ത് ഐലന്‍ഡ് റിസോര്‍ട്ടിലെ ജുമൈറ തുടങ്ങി നിരവധി പുതിയ സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നു.

അതേസമയം, സാദിയാത്ത് ദ്വീപിലെ ജാക്വസ് ചിരാക് സ്ട്രീറ്റിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന ഒമ്പത് വ്യത്യസ്ത തെരുവുകളിലൂടെ റോബോ ബസുകള്‍ ഓടുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ റൈഡുകള്‍ ബുക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും Txai ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
എമിറേറ്റിലെ നഗരങ്ങളെ സ്മാര്‍ട്ടും സുസ്ഥിരവുമാക്കാനുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ സംരംഭം വരുന്നതെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ (ഡിഎംടി) ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിലെ വികസനത്തെ പിന്തുണയ്ക്കുകയും എമിറേറ്റിലേക്കുള്ള താമസക്കാരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം കൂടുതല്‍ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ രീതിയില്‍ സുഗമമാക്കുകയും ചെയ്യുന്ന ഒരു സ്മാര്‍ട്ട് മൊബിലിറ്റി സംവിധാനം നിര്‍മ്മിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി. ഇത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും, അങ്ങനെ രാജ്യത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നും ഐടിസി വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *