
dewa online : ദുബായിലെ വൈദ്യുതി, വെള്ളം ബില്ലുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ അടക്കാം, അതും വാട്‌സ്ആപ് വഴി
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായിലെ വൈദ്യുതി, വെള്ളം ബില്ലുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ അടക്കാം. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ (ദീവ) dewa online വാട്‌സ്ആപ് സംവിധാനമുപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ബില്ലുകള്‍ അടക്കാമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ബില്ലുകള്‍ക്ക് പുറമെ, സര്‍വിസ് അപേക്ഷകള്‍, റീ ഫണ്ട്, സ്ലാബ് താരിഫ്, താരിഫ് കാല്‍കുലേറ്റര്‍ തുടങ്ങിയവയെക്കുറിച്ചും വാട്‌സ്ആപ് വഴി അറിയാന്‍ സംവിധാനമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
നേരത്തെ മുതല്‍ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ടെങ്കിലും പലര്‍ക്കും ഇപ്പോഴും ഇതേക്കുറിച്ച് ധാരണയില്ല. 04 6019999 എന്ന വാട്‌സ്ആപ് നമ്പറിലേക്കാണ് ഇതിനായി മെസേജ് അയക്കേണ്ടത്. ഈ നമ്പറിലേക്ക് ഹലോ എന്ന മെസേജ് അയക്കുന്നതോടെ നിങ്ങളെ സ്വാഗതംചെയ്ത് റിപ്ലേ വരും. ഏത് തരത്തിലുള്ള ഉപഭോക്താവാണ് നിങ്ങള്‍ എന്ന് തെരഞ്ഞെടുക്കാനുള്ള മെസേജും വരും. സാധാരണ ഉപഭോക്താക്കള്‍ ‘കണ്‍സ്യൂമര്‍’ എന്നതാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിനുശേഷം എന്ത് സേവനമാണ് വേണ്ടത് എന്നതും തെരഞ്ഞെടുക്കണം. ബില്‍ പേമന്റ്, വ്യൂ ബില്‍, ഡിസ്‌കണക്ടിങ്, ആക്ടിവേറ്റിങ് തുടങ്ങിയ ഓപ്ഷനുകള്‍ ഇവിടെ കാണാം.
ഇത് തെരഞ്ഞെടുക്കുന്നതോടെ ബില്‍ അടക്കാനുള്ള ലിങ്ക് വരും. ഈ ലിങ്കില്‍ കയറിയാണ് ബില്‍ അടക്കേണ്ടത്. വൈദ്യുതി, ജല ഉപയോഗം എത്രയാണെന്നറിയാനും ഇതില്‍ സംവിധാനമുണ്ട്.
Comments (0)