
city check in : യുഎഇ ക്രിസ്മസ്, പുതുവത്സര അവധിക്കാലം; സിറ്റി ചെക്ക് ഇന്‍ സേവന നിരക്ക് കുറച്ചു, വിശദാംശങ്ങള്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അബുദാബി വിമാനത്താവളത്തിന്റെ സിറ്റി ചെക്ക് ഇന്‍ സേവന നിരക്ക് കുറച്ചു. പത്ത് ദിര്‍ഹമാണ് ചെക്ക് ഇന്‍ city check in സേവന നിരക്ക് കുറച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും യാത്ര പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍ മുമ്പുവരെ ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാം. ക്രിസ്മസ്, പുതുവത്സര അവധിക്കാലം പ്രമാണിച്ചാണ് നിരക്ക് കുറച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
നേരത്തേ 45 ദിര്‍ഹമായിരുന്നു സിറ്റി ചെക്ക് ഇന്‍ സേവന നിരക്ക്. കുട്ടികള്‍ക്ക് 25 ദിര്‍ഹമാണ് ഈടാക്കിയിരുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവ് പ്രകാരം മുതിര്‍ന്നവര്‍ക്ക് 35 ദിര്‍ഹത്തിനും കുട്ടികള്‍ക്ക് 15 ദിര്‍ഹത്തിനും സിറ്റി ചെക്ക് ഇന്‍ സേവനം ഉപയോഗപ്പെടുത്താം.
രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ക്രൂയിസ് ടെര്‍മിനല്‍ പ്രവര്‍ത്തിക്കുന്നത്. ചെക്ക് ഇന്‍ ചെയ്യുന്നതിന് പുറമെ അധിക ബാഗേജിനുള്ള പണം അടയ്ക്കാനും ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കാനും ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യാനുമൊക്കെ കഴിയും. ഒപ്പം ഒെേട്ടറ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യവും യാത്രക്കാര്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 800-6672347 അല്ലെങ്കില്‍ 02-5833345 എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ വിളിക്കാം.
ഉത്സവ സീസണിലും മറ്റും യാത്രക്കാര്‍ വര്‍ധിക്കുന്നതിനാല്‍ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനാകും എന്നതാണ് സിറ്റി ചെക്ക് ഇന്‍ സര്‍വീസിന്റെ പ്രത്യേകത. മൂന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഉള്‍പ്പടെ ആറ് വിമാനക്കമ്പനികള്‍ കൂടി ഉടന്‍ സിറ്റി ടെര്‍മിനലിന്റെ ഭാഗമാകുമെന്ന് മൊറാഫിക് ഏവിയേഷന്‍ സര്‍വീസ് അറിയിച്ചിട്ടുണ്ട്.
Comments (0)