
whatsapp service : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉടനടി സഹായം; പുതിയ വാട്‌സാപ്പ് സേവനം ആരംഭിച്ച് ദുബായ്
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉടനടി സഹായം നല്‍കാനുള്ള പദ്ധതികളുമായി ദുബായ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിയമോപദേശങ്ങള്‍ക്കുള്ള അഭ്യര്‍ഥനകള്‍ സ്വീകരിക്കുന്നതിനുമായി പുതിയ വാട്‌സാപ്പ് സേവനം whatsapp service ആരംഭിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ (ഡി.എഫ്.ഡബ്ല്യു.എ.സി.) 971800111 എന്ന പുതിയ വാട്‌സാപ്പ് ചാനലാണ് ആരംഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഫൗണ്ടേഷന്റെ സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനായാണ് പുതിയ ഹോട്ട്ലൈന്‍ സേവനം ആരംഭിച്ചത്.
ഡിജിറ്റല്‍ ചാനലുകള്‍ വികസിപ്പിക്കുന്നതിനായി ഫൗണ്ടേഷന്‍ ഡിജിറ്റല്‍സേവന വികസനതന്ത്രമാണ് സ്വീകരിക്കുന്നതെന്ന് ഡി.എഫ്.ഡബ്ല്യു.എ.സി. ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ശൈഖ സയീദ് അല്‍ മന്‍സൂരി പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ ഫൗണ്ടേഷന്‍ പ്രതികരണസമയം കുറച്ച് സേവനങ്ങള്‍ സമയബന്ധിതമായി ഉറപ്പുവരുത്തും. ഗാര്‍ഹിക പീഡനം, ഭീഷണിപ്പെടുത്തല്‍, മനുഷ്യക്കടത്ത് എന്നിവയ്ക്ക് ഇരയായവര്‍ക്ക് സാധ്യമായ ഏറ്റവുംമികച്ച സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫൗണ്ടേഷന്‍ നിരന്തരം പരിശ്രമിക്കുമെന്നും അല്‍ മന്‍സൂരി വ്യക്തമാക്കി.
ഇതിനുപുറമെ ഡി.എഫ്.ഡബ്ല്യു.എ.സി. 24 മണിക്കൂറും ഹെല്‍പ്പ്ലൈന്‍ സേവനം നല്‍കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയും സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്മാര്‍ട്ട് സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫൗണ്ടേഷന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു.
Comments (0)