
prosecution abu dhabi : യുഎഇ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചതിന്റെ പേരില്‍ നിരവധി കേസുകള്‍; രക്ഷിതാക്കളും പ്രതികള്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചതിന്റെ പേരില്‍ യുഎഇയില്‍ നിരവധി കേസുകള്‍. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 20 കേസ് ഉണ്ടായിരുന്നിടത്ത് ഈ വര്‍ഷം 9 മാസം കൊണ്ട് 38 കേസുകള്‍ റിപ്പോര്‍ട്ട് prosecution abu dhabi ചെയ്തത്. ഇത്തരം കേസുകളില്‍ കുട്ടികളുടെ രക്ഷിതാക്കളും പ്രതികളാണ്. ഈ വര്‍ഷം കൗമാര പ്രായക്കാരുടെ 8 ലഹരി കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ലൈസന്‍സില്ലാത്തവര്‍ വാഹനമോടിച്ചാല്‍ ഇന്‍ഷുറന്‍സ് അടക്കം നിയമ പരിരക്ഷയൊന്നും ലഭിക്കില്ലെന്ന് ഫാമിലി പ്രോസിക്യൂഷന്‍ മേധാവി ജസ്റ്റിസ് മുഹമ്മദ് റുസ്തം ബൂ അബ്ദുല്ല പറഞ്ഞു. ഈ കുട്ടികള്‍ ഓടിക്കുന്ന വാഹനങ്ങള്‍ മറ്റു വാഹനങ്ങള്‍ക്കും ഭീഷണിയാണെന്നു അദ്ദേഹം വ്യക്തമാക്കി. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വീടിനടുത്തുള്ള കടകളിലേക്ക് വാഹനം നല്‍കി കുട്ടികളെ വിടുന്ന മാതാപിതാക്കളുണ്ട്. അവര്‍ സ്വന്തം കുഞ്ഞിനെ അപകടത്തിലേക്കാണ് തള്ളി വിടുന്നതെന്നു മറക്കരുതെന്നും ഫാമിലി പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)