private company
Posted By editor Posted On

private company : യുഎഇ: സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളെ കണ്ടുപിടിക്കാന്‍ പുതിയ സംവിധാനം വരുന്നു

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളെ private company കണ്ടുപിടിക്കാന്‍ പുതിയ സംവിധാനം വരുന്നു.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 50 തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ രണ്ട് ശതമാനം സ്വദേശികളായിരിക്കണം എന്നാണു നിയമം. ഈ വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് മികച്ച തസ്തികയില്‍ അവരുടെ നിയമനം പൂര്‍ത്തിയാക്കിയിരിക്കണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0   സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള കാലാവധി കമ്പനികളെ ഓര്‍മിപ്പിച്ചു മന്ത്രാലയം ‘കൗണ്ട് ഡൗണ്‍ ‘ ആരംഭിച്ചു. ജനുവരി 10നു ശേഷം പരിശോധന തുടങ്ങും.

50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ മാസം സ്വദേശികള്‍ക്കു നിയമനം നല്‍കേണ്ടത്. ഈ കാറ്റഗറിയില്‍ മലയാളികളുടെയും ഇന്ത്യക്കാരുടെയും അടക്കം 13,000 സ്ഥാപനങ്ങള്‍ യുഎഇയിലുണ്ട്. ഈ സ്ഥാപനങ്ങള്‍ നേരിട്ടു പരിശോധിക്കും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും. വ്യാജരേഖകള്‍ വഴി നിര്‍ദിഷ്ട സ്വദേശി നിയമനത്തില്‍ തിരിമറി നടത്തുകയോ നാമമാത്ര നിയമനം കൊണ്ട് അധികൃതരെ കബളിപ്പിക്കുകയോ ചെയ്താല്‍ കമ്പനി ഫയല്‍ പ്രോസിക്യൂഷനു കൈമാറുമെന്നു മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

സ്വദേശിവല്‍ക്കരണം യാഥാര്‍ഥ്യമാക്കിയ കമ്പനികള്‍ക്ക് ഓരോ സ്വദേശിയുടെ നിയമനത്തിനും സഹായമായി 6000 ദിര്‍ഹം നാഫിസ് വഴി ലഭിക്കും. ജോലി നല്‍കാതെ പേരിനു മാത്രം നിയമന ഫയല്‍ രൂപപ്പെടുത്തുന്നതു കടുത്ത നിയമ ലംഘനമാണെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. നിയമനം നല്‍കിയ ഒരു സ്വദേശി രാജിവച്ചാല്‍ രണ്ട് മാസത്തിനകം പുതിയ നിയമന നടപടികള്‍ സ്വീകരിക്കണം. അതുവരെ നാഫിസ് നിയമനാനുകൂല്യം സ്ഥാപനത്തിനു ലഭിക്കും.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വേതനം നല്‍കുന്ന വേതന സുരക്ഷാ പദ്ധതി (ഡബ്ല്യുപിഎസ്) വഴിയായിരിക്കണം സ്വദേശികള്‍ക്കും വേതനം നല്‍കേണ്ടത്. അതിനു സാധിച്ചില്ലെങ്കില്‍ രാജ്യം അംഗീകരിച്ച മറ്റു വേതന വിനിമയ സംവിധാനവും കമ്പനികള്‍ക്ക് സ്വീകരിക്കാം. രാജ്യത്തെ ഏതെങ്കിലും ഒരു പെന്‍ഷന്‍ പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും സ്വദേശികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. കാലാവധിയുള്ള വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം നോക്കി സ്ഥാപനങ്ങളിലെ സ്വദേശി നിയമനം മനസ്സിലാക്കാനും മന്ത്രാലയത്തിനു സാധിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *