instant pcr test : ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നുമുതല്‍ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന - Pravasi Vartha

instant pcr test : ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നുമുതല്‍ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇന്നുമുതല്‍ കോവിഡ് പരിശോധന ഉണ്ടാകും. instant pcr test കോവിഡ് പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഇന്നുമുതല്‍ നിരീക്ഷണം ശക്തമാക്കുന്നത്.   നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വിമാനങ്ങളിലെ 2 ശതമാനം യാത്രക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. രോഗനിര്‍ണയ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 മൂക്കില്‍ ഒഴിക്കാവുന്ന കോവിഡ് വാക്‌സീന്റെ വിതരണം ഉടന്‍ തുടങ്ങിയേക്കും.

https://www.seekinforms.com/2022/11/03/dubai-police-application/

അതേസമയം വിദേശരാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുന:രാരംഭിച്ചു. വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും. കേന്ദ്ര നിര്‍ദേശ പ്രകാരം വിദേശത്ത് നിന്നും വരുന്ന 2 ശതമാനം പേരുടെ സാമ്പിളുകള്‍ പരിശോധിക്കും. ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യമെന്ന് ജില്ലകളുടെ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രണ്ടാഴ്ചയിലെ കണക്കെടുത്താല്‍ സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ 100ന് താഴെ മാത്രമാണ്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *