
indian health ministry : 5 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി നിര്‍ബന്ധിത പിസിആര്‍ ടെസ്റ്റും എയര്‍ സുവിധ ഫോമും പ്രഖ്യാപിച്ച് ഇന്ത്യ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
രാജ്യാന്തര യാത്രക്കാര്‍ക്ക് നിര്‍ബന്ധിത പിസിആര്‍ ടെസ്റ്റുകള്‍ പ്രഖ്യാപിച്ച് ഇന്ത്യ. അഞ്ച് രാജ്യങ്ങളില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കുമെന്ന് ഇന്ത്യന്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ indian health ministry അറിയിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഈ 5 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി എയര്‍ സുവിധ ഫോമുകള്‍ വീണ്ടും അവതരിപ്പിച്ചു.
ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 യാത്രക്കാര്‍ കോവിഡ്-19 പോസിറ്റീവ് ആണെന്ന് തെളിയുകയോ ലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്താല്‍ അവരെ ക്വാറന്റൈനില്‍ ആക്കും. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നിലവിലെ ആരോഗ്യസ്ഥിതി അറിയിക്കുന്നതിനുള്ള എയര്‍ സുവിധ ഫോം പൂരിപ്പിക്കുന്നത് നിര്‍ബന്ധമാക്കി.
രാജ്യത്ത് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി പുതുക്കിയ കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യ ഇന്നലെ പുറത്തിറക്കി. ഇന്ന് രാവിലെ 10 മണി മുതല്‍ നിയമം (യുഎഇ 8.30) പ്രാബല്യത്തില്‍ വന്നു. ‘ചില രാജ്യങ്ങളില്‍ കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിക്കുന്നത്,’ രാജ്യത്തെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും ട്വിറ്ററില്‍ ഇക്കാര്യം പങ്കുവെച്ചിരുന്നു.
അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന രണ്ട് ശതമാനം യാത്രക്കാരെ വിമാനത്താവളത്തില്‍ വച്ച് കോവിഡ് -19 റാന്‍ഡം പരിശോധനയ്ക്ക് വിധേയരാക്കുന്ന നിയമം ഇന്ന് നിലവില്‍ വന്നു. കൂടാതെ, യാത്രയ്ക്കിടെ കോവിഡ് -19 ന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന യാത്രക്കാരെ സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഐസൊലേറ്റ് ചെയ്യുകയും ചെയ്യും.
12 വയസ്സിന് താഴെയുള്ള കുട്ടികളെ പോസ്റ്റ്-അറൈവല്‍ റാന്‍ഡം ടെസ്റ്റിംഗില്‍ നിന്ന് ഒഴിവാക്കിയതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, എത്തിച്ചേരുമ്പോഴോ സ്വയം നിരീക്ഷണ കാലയളവിലോ കോവിഡ് -19 ന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍, അവരെ പരിശോധനയ്ക്ക് വിധേയരാകുകയും പ്രോട്ടോക്കോള്‍ അനുസരിച്ച് ചികിത്സിക്കുകയും ചെയ്യും.
Comments (0)