abudhabi municipality : യുഎഇ: താമസക്കെട്ടിടത്തില്‍ അനുവദിച്ചതില്‍ കൂടുതല്‍പേര്‍ താമസിച്ചാല്‍ കടുത്ത പിഴ - Pravasi Vartha
abudhabi municipality
Posted By editor Posted On

abudhabi municipality : യുഎഇ: താമസക്കെട്ടിടത്തില്‍ അനുവദിച്ചതില്‍ കൂടുതല്‍പേര്‍ താമസിച്ചാല്‍ കടുത്ത പിഴ

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

താമസക്കെട്ടിടത്തില്‍ അനുവദിച്ചതില്‍ കൂടുതല്‍പേര്‍ താമസിച്ചാല്‍ കടുത്ത പിഴ ചുമത്തും. നിയമ ലംഘനം നടത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി abudhabi municipality ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു.   നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അനധികൃത പ്രവര്‍ത്തനങ്ങള്‍ പിടികൂടാന്‍ അടുത്തമാസംമുതല്‍ വ്യാപക പരിശോധന തുടങ്ങുമെന്നും മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇതോടനുബന്ധിച്ച് ‘നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്ത്വം’ എന്ന പേരില്‍ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ജനുവരി ആദ്യവാരംമുതല്‍ പരിശോധന ആരംഭിക്കാനാണ് തീരുമാനം.

പരിശോധന ആരംഭിക്കുന്നതിന് മുന്നോടിയായി ഇത്തരം നിയമലംഘനങ്ങളുണ്ടെങ്കില്‍ അവ ഒഴിവാക്കാന്‍ എമിറേറ്റിലെ എല്ലാ പൗരന്മാരോടും റിയല്‍ എസ്റ്റേറ്റ് ഉടമകളോടും മറ്റ് വ്യവസായം നടത്തുന്നവരോടും മുനിസിപ്പാലിറ്റി അധികൃതര്‍ അഭ്യര്‍ഥിച്ചു. കെട്ടിടങ്ങളില്‍ അനധികൃതമായ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നതും അനധികൃത താമസമായി കണക്കാക്കും. കെട്ടിടത്തിന്റെ ശുചിത്വവും അധികൃതര്‍ പരിശോധിക്കും.
മുനിസിപ്പാലിറ്റി പരിധിയിലെയും പ്രവാസികളുടെ ഉള്‍പ്പെടെ വിവിധ താമസപ്രദേശങ്ങളിലും ലേബര്‍ ക്യാമ്പുകളിലും സംഘം പരിശോധന നടത്തും. നിയമലംഘകര്‍ക്കെതിരേ 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. അബുദാബിയില്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് പരിശോധനാകാമ്പയിന്‍ നടത്തുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *