നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി അബുദാബി മാള്‍ r&b abu dhabi mall . ജിംഗിള്‍ ബെല്‍സിന്റെ ഈണവും തിരുപ്പിറവിയുടെ സ്മരണകളും നിറഞ്ഞ വിന്റര്‍ വില്ലേജ് ആളുകളഉടെ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രമാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും നാലുനില കെട്ടിടത്തിന്റെ പൊക്കത്തില്‍ കൂറ്റന്‍ ട്രീയും വലിയൊരു വിന്റര്‍ വില്ലേജും ഒരുക്കിയിട്ടുണ്ട്. 18 മീറ്റര്‍ ഉയരവും 6 മീറ്റര്‍ വീതിയുമുള്ള ട്രീ മാത്രമല്ല മഞ്ഞുപൊഴിയും ഗ്രാമത്തിലെ ഓരോ കോണും സന്ദര്‍ശകരുടെ മനം കവരും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കുടുംബസമേതം ഇവിടെ എത്തുന്നവരിലെ കുരുന്നുകള്‍ക്ക് സാന്താ ക്ലോസിന്റെ വക സമ്മാനങ്ങളുമുണ്ട്. മാളില്‍ പര്യടനം നടത്തുന്ന സാന്താ ക്ലോസ് ഏതാനും സമയം മാത്രമേ വിന്റര്‍ വില്ലേജില്‍ കാണൂ. ഏറെ നേരം മഞ്ഞുഗ്രാമത്തില്‍ ചെലവിട്ട് സെല്‍ഫിയെടുത്തും ദൃശ്യം പകര്‍ത്തിയും മനസ്സിന്റെ ഫ്രെയിമില്‍ കോറിയിട്ടും ക്രിസ്മസ് അവിസ്മരണീയമാക്കുകയാണ് സന്ദര്‍ശകര്‍.
സാന്തായ്‌ക്കൊപ്പം സെല്‍ഫി
മീറ്റ് ആന്‍ഡ് ഗ്രീറ്റ് പദ്ധതിയിലൂടെ സാന്താക്ലോസിനൊപ്പം ചിത്രമെടുക്കാനും സാധിക്കും. രാവിലെ 11 മുതല്‍ രാത്രി 8 വരെ കുട്ടികള്‍ക്കായി ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ശില്‍പശാലയും ഒരുക്കിയിട്ടുണ്ട്. 50 ദിര്‍ഹത്തിന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു ദിവസ കാലാവധിയുള്ള ആക്ടിവിറ്റി പാസ്‌പോര്‍ട്ട് നല്‍കും. ഇതുപയോഗിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കലാപരിപാടികളില്‍ പങ്കെടുക്കാം. വില്ലേജിനു സമീപം ക്രിസ്മസ് അലങ്കാര ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റുമുണ്ട്.
മഞ്ഞുപാളികള്‍ അടര്‍ത്തിയെടുത്ത വിധമുള്ള കമാനങ്ങള്‍, സാന്താ ക്ലോസിന്റെ ഡയറി, പുല്‍ക്കൂട്, സമ്മാനപ്പൊതികള്‍, ഇടയ്ക്കിടെയുള്ള കൃത്രിമ മഞ്ഞുവീഴ്ച തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ് വിന്റര്‍ വില്ലേജ്. 4 കവാടങ്ങളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടെങ്കിലും ഇഷ്ട ഫ്രെയിമില്‍നിന്ന് ഫോട്ടോ പകര്‍ത്തുന്നതിന് വിരോധമില്ല.
ഏതു കോണില്‍നിന്നാലും കൂറ്റന്‍ ക്രിസ്മസ് ട്രീ ഫ്രെയിമില്‍ പതിയാത്ത വിഷമത്തിലായിരുന്നു ചിലര്‍. മുകളിലെ നിലയില്‍നിന്ന് ക്രിസ്മസ് ട്രീ മാത്രമല്ല വിന്റര്‍ വില്ലേജ് മുഴുവനും എടുക്കാമെന്ന് ചിലര്‍ സൂചിപ്പിച്ചതോടെ പടംപിടിക്കാന്‍ ഓടിയവരും ഏറെ. ചിത്രവും ദൃശ്യവും പകര്‍ത്തി തല്‍സമയം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചും നാട്ടിലെ കുടുംബത്തിന് വിഡിയോ കോള്‍ വഴി കാണിച്ചുകൊടുത്തും ആഘോഷിക്കുകയാണ് പലരും.
സന്ദര്‍ശകരെ സന്തോഷിപ്പിക്കാന്‍ ഒട്ടേറെ വിസ്മയങ്ങള്‍ മാളില്‍ ഉടനീളമുണ്ട്. വിവിധ കടകളിലായി ഒളിപ്പിച്ചുവച്ച ആ രഹസ്യം കണ്ടെത്തുന്നവര്‍ക്കും സമ്മാനമുണ്ട്. സ്വന്തം ഇഷ്ടം സാന്താക്ലോസിനെ കത്തെഴുതി അറിയിക്കുകയും ചെയ്യാം.