radar speed
Posted By editor Posted On

radar speed : യുഎഇയിൽ വാഹനം ഓടിക്കുന്നവർ ഇക്കാര്യങ്ങള്‍ പ്രത്യേകം അറിഞ്ഞിരിക്കണം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇയിലെ റോഡുകളില്‍ സ്ഥാപിച്ച റഡാറുകള്‍ അമിത വേഗത മാത്രമാണോ കണ്ടെത്തുക? മറ്റു ചില സുപ്രധാന ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും റഡാറുകള്‍ക്ക് radar speed സാധിക്കും.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  അതിനാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
വേഗത
റഡാറുകള്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന പ്രധാന ട്രാഫിക് നിയമലംഘനങ്ങളില്‍ ഒന്നാണ് വേഗത. അബുദാബി ഒഴികെയുള്ള എല്ലാ എമിറേറ്റുകളിലും റഡാറുകള്‍ നിശ്ചിത വേഗപരിധിയേക്കാള്‍ 20 കിലോമീറ്റര്‍ അപ്പുറത്തേക്ക് കടന്നാലാണ് നിയമലംഘനം രേഖപ്പെടുത്തുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  അതായത് 100കി.മി വേഗപരിധിയുള്ള റോഡില്‍, ഒരാള്‍ 121കി.മി വേഗതില്‍ വാഹനമോടിച്ചാല്‍ റഡാറില്‍ നിയമലംഘനം രേഖപ്പെടുത്തും.
വേഗത്തെ ആശ്രയിച്ച് 300 മുതല്‍ 3000 ദിര്‍ഹം വരെയാണ് അമിതവേഗതയ്ക്കുള്ള ട്രാഫിക് പിഴ. വേഗപരിധിയേക്കാള്‍ 80 കിലോമീറ്റര്‍ കവിയുന്നവര്‍ക്ക് 23 ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കുകയും അവരുടെ വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.

അമിത ശബ്ദം
നിയമവിരുദ്ധമായി പരിഷ്‌കരിക്കരിച്ച, അമിത ശബ്ദമുള്ള വാഹനങ്ങളേയും റഡാര്‍ കെണിയിലാക്കും. 95 ഡെസിബെല്ലില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്ക് 2,000 ദിര്‍ഹം പിഴ ചുമത്തും.
സീറ്റ് ബെല്‍റ്റ്
സീറ്റ് ബെല്‍റ്റ് നിയമ ലംഘനങ്ങളും റഡാറുകള്‍ കണ്ടെത്തും. 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
റെഡ്ലൈറ്റ് മറികടക്കല്‍
റെഡ്ലൈറ്റ് സിഗ്നലുകളുടെ ലംഘനങ്ങളും നിരോധിത സ്ഥലങ്ങളില്‍ നിന്ന് തെറ്റായി വാഹനം തിരിക്കുകയോ യു-ടേണ്‍ എടുക്കുകയോ ചെയ്യുന്നതും റഡാറുകള്‍ ഒപ്പിയെടുക്കും. 1,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുമാണ് ഇതിനുള്ള ശിക്ഷ. കൂടാതെ വാഹനം 30 ദിവസം പിടിച്ചുവെക്കും
ടെയില്‍ഗേറ്റിങ്
മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിത അകലം പാലിക്കാതെയുള്ള ടെയില്‍ഗേറ്റിങ് ഡ്രൈവിങ്ങും റഡാറുകളില്‍ പതിയും. 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.

രജിസ്ട്രേഷന്‍ കാലാവധി
രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ വിവരങ്ങളും റഡാറുകള്‍ പിടിച്ചെടുക്കും. 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ഇതിനുള്ള ശിക്ഷ. മൂന്ന് മാസത്തിലേറെയായി രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞാല്‍ ഏഴ് ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.
മൊബൈല്‍ ഉപയോഗം
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതും റഡാറുകള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. അബൂദബി പൊലീസ് ഇതിനായി ഓട്ടോമേറ്റഡ് സംവിധാനമൊരുക്കിയിട്ടുണ്ട്. 800 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *