lulus shops
Posted By editor Posted On

lulus shops : യുഎഇ: ക്രിസ്മസ് ആഘോഷമാക്കാന്‍ വമ്പിച്ച ഓഫറുകളുമായി ലുലു

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ക്രിസ്മസ് ആഘോഷമാക്കാന്‍ വമ്പിച്ച ഓഫറുകളുമായി ലുലു. ലുലു സ്റ്റോറുകള്‍ lulus shops ക്രിസ്മസിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിവരെയാണ് ഗംഭീരവിലക്കുറവില്‍ ലുലുവില്‍ ‘മിഡ്‌നൈറ്റ് സൂപ്പര്‍ സെയില്‍’ നടക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായുള്ള അവശ്യവസ്തുക്കള്‍ കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ലുലു ഒരുക്കിയിട്ടുള്ളത്.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  ഇത് രണ്ടാംതവണയാണ് ലുലുവില്‍ മിഡ്നെറ്റ് സൂപ്പര്‍ സെയില്‍ നടത്തുന്നത്. യു.എ.ഇ.യിലുടനീളമുള്ള തിരഞ്ഞെടുത്ത 29 സ്റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടെത്തി വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാവുന്നതാണ്.

ജനുവരി ഒന്നുവരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവ് സൂപ്പര്‍ സെയിലില്‍ 70 ശതമാനം വിലക്കുറവാണ് വിവിധ ഉത്പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. പലവ്യഞ്ജനം, ഭക്ഷണം, വസ്ത്രം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും സൗകര്യമുണ്ട്. ക്രിസ്മസ് ആഘോഷമാക്കാന്‍ ആവശ്യമായ എല്ലാ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരം യു.എ.ഇ.യിലെ ലുലു സ്റ്റോറുകളില്‍ ഒരുക്കിയതായി ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അഷ്റഫ് അലി എം.എ. പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *