
air suvidha pcr test : ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എയര്‍ സുവിധ ഫോമുകള്‍ തിരിച്ചെത്തിയേക്കും
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ചില രാജ്യങ്ങളില്‍ കുതിച്ചുയരുന്ന കോവിഡ് -19 ന്റെ പുതിയ വകഭേദത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ‘എയര്‍ സുവിധ’ ഫോമുകള്‍ air suvidha pcr test വീണ്ടും അവതരിപ്പിക്കാന്‍ സാധ്യത. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഇന്ത്യയിലെ ആരോഗ്യ മന്ത്രാലയം ഇക്കാര്യം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഏതാനും ആഴ്ചകള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.
ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കേസുകള്‍ പെട്ടെന്നുള്ള കുതിച്ചുചാട്ടം കണക്കിലെടുത്ത് രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന യോഗം ചേര്‍ന്നിരുന്നു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പ്രാദേശിക നിരീക്ഷണം ശക്തമാക്കിയതിനാല്‍ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരുടെ 2 ശതമാനം റാന്‍ഡം സാമ്പിള്‍ ശേഖരിക്കുന്നത് ഇന്ത്യ ഇതിനകം ആരംഭിച്ചു.
യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയുടെ വിശദാംശങ്ങളോ ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് വാക്സിനേഷന്‍ തെളിവുകളോ സഹിതം അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി നിര്‍ബന്ധിത ‘എയര്‍ സുവിധ’ ഫോമുകള്‍ വീണ്ടും അവതരിപ്പിക്കുന്നത് ആരോഗ്യ മന്ത്രാലയം പരിശോധിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആഗോളതലത്തില്‍ കേസുകളുടെ വര്‍ധിച്ചുവരുന്നത് കണക്കിലെടുത്ത് വിപുലമായ മുന്‍കരുതല്‍ എന്ന നിലയില്‍ ഏതാനും ആഴ്ചകളോളം രാജ്യത്തെ കോവിഡ് സാഹചര്യം നിരീക്ഷിച്ചതിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് ഉറവിടം അറിയിച്ചു.
Comments (0)