നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായിലെ ഗതാഗത സൗകര്യങ്ങള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. ഗതാഗത സൗകര്യം ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനായി ദുബായില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) പ്രവര്‍ത്തനങ്ങള്‍ transport service dubai വിപുലീകരിക്കും. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ആര്‍.ടി.എ. ചെയര്‍മാന്‍ മത്തര്‍ അല്‍ തായറിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന ആര്‍.ടി.എ. സ്ട്രാറ്റജിക് പ്ലാനിങ് ആന്‍ഡ് കോര്‍പറേറ്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ സുപ്രീം കമ്മിറ്റിയാണ് അതോറിറ്റിയുടെ 2023-30 പദ്ധതിക്ക് അംഗീകാരം നല്‍കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ദുബായുടെ രണ്ടാംഘട്ട അര്‍ബന്‍ വികസന പദ്ധതിയുടെ ഭാഗമായാണ് ആര്‍.ടി.എ. വികസനവും നടപ്പാക്കുന്നത്. ദുബായ് അര്‍ബന്‍ പ്ലാന്‍ 2040, ദുബായ് പ്ലാന്‍ 2030, വി ദ യു.എ.ഇ. എന്നീ പ്രധാന പദ്ധതികളുമായി യോജിച്ചായിരിക്കും പുതിയ പദ്ധതിയും നടപ്പാക്കുക.
തടസ്സമില്ലാത്തതും നൂതനവുമായ മൊബിലിറ്റി, സുസ്ഥിരത, ആരോഗ്യം, സുരക്ഷ, ഉപഭോക്ത്യ സംതൃപ്തി, ഫ്യൂച്ചര്‍ പ്രൂഫ് ഓര്‍ഗനൈസേഷന്‍ എന്നിങ്ങനെ ആറ് പ്രധാന ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി. ദുബായ്ക്കുള്ളില്‍ എവിടെയും 20 മിനിറ്റുകൊണ്ട് എത്താന്‍ സാധിക്കുമെന്ന ആശയത്തെ അടിസ്ഥാനമാക്കി റോഡുകളും ഗതാഗത സംവിധാനങ്ങളും സ്മാര്‍ട്ട് സേവനങ്ങളും വികസിപ്പിക്കുകയാണ് മൊബിലിറ്റിയിലൂടെ ഉന്നമിടുന്നത്. 2050 നെറ്റ് സീറോ പദ്ധതിയുടെ ഭാഗമായി സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ സ്ഥിരത കൈവരിക്കുന്നതിലൂടെ ആഗോളതലത്തില്‍ ദുബായിയുടെ സ്ഥാനമുയര്‍ത്താനായി ആര്‍.ടി.എ. പരിശ്രമിക്കും.
സമൂഹത്തിന് സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഉറപ്പാക്കുകയാണ് പദ്ധതിയുടെ മൂന്നാമത്തെ ലക്ഷ്യം. സംയോജിതവും വിലപ്പെട്ടതുമായ സേവനങ്ങളിലൂടെ ഉപഭോക്ത്യസംതൃപ്തി വര്‍ധിപ്പിക്കാന്‍ ആര്‍.ടി.എ. കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സാങ്കേതിക മികവ് വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തങ്ങള്‍ക്കും മുന്‍ഗണനനല്‍കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി യു.എസ്.എ., സിങ്കപ്പൂര്‍, ഹോങ് കോങ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ ഗതാഗത സമ്പ്രദായങ്ങള്‍ സുപ്രീം കമ്മിറ്റി അവലോകനം ചെയ്തിട്ടുണ്ടെന്നും ആര്‍.ടി.എ. അറിയിച്ചു.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ചാണ് ആര്‍.ടി.എ. പ്രവര്‍ത്തിക്കുന്നതെന്ന് അല്‍ തായര്‍ പറഞ്ഞു. എമിറേറ്റിന്റെ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ജനങ്ങളുടെ ക്ഷേമത്തിനും സന്തോഷത്തിനും പ്രാധാന്യം നല്‍കിയാണ് പദ്ധതികള്‍ വിപുലീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.