
sheikh hamdan : അവതാറിനെ വെല്ലുന്ന സാഹസികതയുമായി ശൈഖ് ഹംദാന്‍; വൈറല്‍ ചിത്രം കാണാം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അവതാറിനെ വെല്ലുന്ന സാഹസികതയുമായി ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും സാഹസികത ഇഷ്ടപ്പെടുന്ന ശെഖ് ഹംദാന്റെ sheikh hamdan പല ചിത്രങ്ങളും നമ്മെ അല്‍ഭുതപ്പെടുത്തിയിരുന്നു. ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ കയറിയും ആയിരക്കണക്കിന് അടി ഉയരത്തില്‍ നിന്ന് സ്‌കൈ ഡൈവിങ് ചെയ്തും അദ്ദേഹം മുന്‍ കാലങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിമിഷ നേരത്തിനകമാണ് വൈറലായിട്ടുള്ളത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ബുധനാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രവും അത്തരത്തിലൊന്നാണ്.

നീലക്കടലില്‍ തകര്‍ന്ന കപ്പലിന് മുകളില്‍ ‘അവതാര്‍’ സിനിമയിലെ കഥാപാത്രത്തെ പോലെ എഴുന്നേറ്റ് നില്‍ക്കുന്ന രീതിയിലാണ് ചിത്രമുള്ളത്. മണിക്കൂറുകള്‍ക്കകം ചിത്രം നിരവധി പേര്‍ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തു. അലി ബിന്‍ത് ഥാലിഥ് എന്നയാളാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
മധ്യ മെഡിറ്ററേനിയനിലെ ഒരു ദ്വീപ് രാജ്യമായ മാള്‍ട്ടയില്‍ നിന്നാണ് ചിത്രം പകര്‍ത്തിയതെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. കടലിനാല്‍ ചുറ്റപ്പെട്ട ഇവിടം സമുദ്ര സാഹസികരുടെ ഇഷ്ട കേന്ദ്രമാണ്. കടല്‍ ആഴങ്ങളില്‍ സാഹസിക നീന്തലിനും മറ്റും ശൈഖ് ഹംദാന്‍ മുമ്പും പല തവണ പങ്കാളിയായിട്ടുണ്ട്.
Comments (0)