indian airport : നീണ്ട ക്യൂ ഒഴിവാക്കാം; ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ പുതിയ സംവിധാനം വരുന്നു - Pravasi Vartha

indian airport : നീണ്ട ക്യൂ ഒഴിവാക്കാം; ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ പുതിയ സംവിധാനം വരുന്നു

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ indian airport യാത്രക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ദീര്‍ഘനേരം കാത്തിരിക്കുന്നതായി നിരന്തരം പരാതിപ്പെടാറുണ്ട്. ചിലപ്പോള്‍ നീണ്ട ക്യൂ മണിക്കൂറിലധികം നീളാറുമുണ്ട്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  വിഷമിച്ചു നില്‍ക്കുന്ന യാത്രക്കാരുടെ നീണ്ട ക്യൂകള്‍ സുരക്ഷാ ചെക്ക് പോയിന്റുകളിലെ സാധാരണ കാഴ്ചയാണ്, പ്രത്യേകിച്ച് ലഗേജുകള്‍ സ്‌ക്രീന്‍ ചെയ്യുന്നവയില്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അടുത്തിടെ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നീണ്ട ക്യൂ അധികൃതരെ വലച്ചിരുന്നു, ഇത് വിമാനങ്ങള്‍ വൈകാന്‍ പോലും കാരണമായി.
ഈ നീണ്ട ക്യൂ ഒഴിവാക്കാനായി ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ പുതിയ സംവിധാനം വരുന്നു. പുതിയ സാങ്കേതികവിദ്യ വിമാനത്താവളങ്ങളിലെ പ്രക്രിയ കൂടുതല്‍ എളുപ്പമാക്കുന്നു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) വിമാനത്താവളങ്ങളില്‍ ആധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പറയുന്നു. സംവിധാനം പ്രാബല്യത്തില്‍ വന്നാല്‍ യാത്രക്കാര്‍ തങ്ങളുടെ ബാഗുകളില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും വയറുകളും നീക്കം ചെയ്യേണ്ടി വരില്ല.

https://www.seekinforms.com/2022/11/03/dubai-police-application/

മെച്ചപ്പെട്ട സുരക്ഷയ്ക്കും യാത്രക്കാരുടെ സൗകര്യത്തിനും പുതിയ സാങ്കേതികവിദ്യകള്‍ ആവശ്യമാണെന്ന് ബിസിഎഎസ് ഡയറക്ടര്‍ ജനറല്‍ സുല്‍ഫിഖര്‍ ഹസന്‍ പറഞ്ഞു. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ആണ് ഇന്ത്യയിലെ വിമാനത്താവള സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത്. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ പിന്നില്‍ ആണെന്നും തിരക്ക് ലഘൂകരിക്കാനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും നടപടിക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *