നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
സ്‌കൂള്‍ പരിസരത്തെ വീടുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നു. റോക്കറ്റ് പോലെയാണ് വാടക നിരക്ക് ഉയര്‍ന്നത്. ജുമൈറ വില്ലേജ് സര്‍ക്കിളിലെ ഫ്‌ലാറ്റുകള്‍ക്കാണ് hdb rental flat price ഏറ്റവും ഡിമാന്‍ഡ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ദയ്‌റ, ബര്‍ഷ, ഖിസൈസ്, കരാമ, മുഹ്‌സിന, അല്‍ സുഫൗഹ് എന്നിവിടങ്ങളിലും ഫ്‌ലാറ്റിന് ആവശ്യക്കാര്‍ ഏറെയാണ്.
മുന്‍പൊക്കെ ഓഫിസിനു സമീപമുള്ള ഫ്‌ലാറ്റുകളാണ് ആളുകള്‍ തിരഞ്ഞെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ കഥമാറിയെന്നാണു റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റായ ബയൂട്ട് പറയുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ബസ് ഫീസും കെട്ടിട വാടകയുമൊക്കെ ഏതാണ്ട് ഒരേ നിലവാരത്തിലേക്ക് എത്തിയെന്നു പറയാം. അതിനാല്‍ ബസ് ഫീസെങ്കിലും ലാഭിക്കാമല്ലോ എന്ന കണക്കു കൂട്ടലിലാണു കുടുംബങ്ങള്‍ സ്‌കൂള്‍ പരിസരത്തെ ഫ്‌ലാറ്റുകള്‍ തിരയുന്നത്.
കരാമ – കൊച്ചു കേരളമാണ് കരാമ. കുടുംബങ്ങളുടെ പ്രിയപ്പെട്ട മേഖല. 62,000 ദിര്‍ഹമാണ് ശരാശരി വാടക. ഒറ്റ ബെഡ് റൂമിന് 50,000 ദിര്‍ഹം നല്‍കണം. 2 ബെഡ് റൂമിന് 64000 ദിര്‍ഹവും 3 ബെഡ് റൂമിന് 90000 ദിര്‍ഹവുമാണ് ശരാശരി വാടക. മുഹ്‌സിന ഇവിടെയും വാടകയില്‍ അല്‍പം കുറവുണ്ട്. 37000 ദിര്‍ഹത്തിന് ഒരു കിടപ്പുമുറിയുള്ള ഫ്‌ലാറ്റ് ലഭ്യമാണ്. 2 മുറിക്ക് 46000 നല്‍കണം. മൂന്ന് മുറിക്ക് 61,000 നല്‍കേണ്ടി വരും.
അല്‍ സുഫൗഹ് – ഒരു കിടപ്പുമുറിയും ഹാളുമുള്ള ഫ്‌ലാറ്റിനു മാത്രം 79,000 ദിര്‍ഹം വരെ വാര്‍ഷിക വാടകയുണ്ട്. ടൂ ബെഡ് റൂം ഹാള്‍ ഫ്‌ലാറ്റിന് ശരാശരി വാര്‍ഷിക വാടക 94,000 ദിര്‍ഹമാണ്.
ബര്‍ഷ -ഷെയ്ഖ് സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ് എന്നിവയുമായുള്ള ബന്ധമാണ് ബര്‍ഷാ മേഖലയെ ജനപ്രിയമാക്കുന്നത്. ശരാശരി വാടക 63,000 ദിര്‍ഹം. ഒരു ബെഡ് റൂമിന് 52,000 ദിര്‍ഹം വരെ നല്‍കണം. 2 ബെഡ്‌റൂം ആണെങ്കില്‍ വാടക 71000 ആകും, 3 കിടപ്പുമുറി വേണമെങ്കില്‍ ഒരു ലക്ഷം വരെ നല്‍കേണ്ടി വരും.
ജുമൈറ വില്ലേജ് സര്‍ക്കിള്‍ – വാര്‍ഷിക വാടക ശരാശരി 53,000 ദിര്‍ഹമാണ്. ഒരു കിടപ്പുമുറിയും ഹാളുമുള്ള ഫ്‌ലാറ്റ് 51,000 ദിര്‍ഹത്തിനു ലഭിക്കും. രണ്ട് കിടപ്പ് മുറികളും ഹാളും വേണമെങ്കില്‍ 71,000 ദിര്‍ഹമെങ്കിലും കരുതേണ്ടി വരും.
ദയ്‌റ – ഇടത്തരം ഫ്‌ലാറ്റിന് 55,000 ദിര്‍ഹം നല്‍കണം. ഒരു കിടപ്പു മുറിയും ഹാളുമാണെങ്കില്‍ 43,000 ദിര്‍ഹമെങ്കിലും കരുതണം. രണ്ടു കിടപ്പു മുറികള്‍ക്ക് 63,000 ദിര്‍ഹവും 3 മുറി വേണമെങ്കില്‍ 85,000 ദിര്‍ഹവും നല്‍കേണ്ടി വരും.
ഖിസൈസ് – താരമ്യേന വാടക കുറവുള്ള മേഖലയാണ് ഖിസൈസ്. രാവിലെയും വൈകുന്നേരവുമുള്ള ഗതാഗത കുരുക്കാണ് ഒരു പ്രശ്‌നം.ഇവിടെ ശരാശരി വാടക 41,000 ദിര്‍ഹമാണ്. ഒരു കിടപ്പുമുറിയുള്ള ഫ്‌ലാറ്റ് 37,000 ദിര്‍ഹത്തിനു കിട്ടാനുണ്ട്. 2 കിടപ്പുമുറി വേണമെങ്കില്‍ 49,000 ദിര്‍ഹവും 3 കിടപ്പുമുറി വേണമെങ്കില്‍ 61,000 ദിര്‍ഹവും നല്‍കണം.