expat student : യുഎഇ: നൃത്തം ചെയ്ത് റെക്കോര്‍ഡുകളുടെ തോഴിയായി മലയാളിയായ ഈ കൊച്ചുമിടുക്കി - Pravasi Vartha

expat student : യുഎഇ: നൃത്തം ചെയ്ത് റെക്കോര്‍ഡുകളുടെ തോഴിയായി മലയാളിയായ ഈ കൊച്ചുമിടുക്കി

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

നൃത്തം ചെയ്ത് റെക്കോര്‍ഡുകളുടെ തോഴിയായി മലയാളിയായ കൊച്ചുമിടുക്കി. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി expat student പ്രണിത പ്രശാന്താ (11)ണ് നൃത്തം ചെയ്ത് ചരിത്രം തിരുത്തിക്കൊണ്ടിരിക്കുന്നത്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഏഷ്യാ ബുക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സ്, കലാംസ് വേള്‍ഡ് റെക്കോര്‍ഡ്, ചാംപ്യന്‍സ് ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, ഇന്ത്യാ വേള്‍ഡ് റെക്കോര്‍ഡ്, സൂപ്പര്‍ ടാലന്റഡ് കിഡ്ഇന്റര്‍നാഷനല്‍ ബുക് ഓഫ് റെക്കോര്‍ഡ്‌സ് തുടങ്ങിയ ലോക റെക്കോര്‍ഡുകള്‍ ഇതിനകം തന്നെ ഈ കൊച്ചുമിടുക്കിയെ തേടിയെത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

https://www.seekinforms.com/2022/11/03/dubai-police-application/

28 മിനിറ്റും 50 സെക്കന്‍ഡും തുടര്‍ച്ചയായി ‘മുദ്ര’ നൃത്തം ചെയ്തതിനാണ് ഈ അവാര്‍ഡുകള്‍. മുദ്ര നൃത്തം എന്നത് കാല്‍പാദം ഉള്‍പ്പെടാതെ കണ്ണും കൈയും ഉപയോഗിച്ച് ആംഗ്യങ്ങളോടെ ചെയ്യുന്ന നൃത്തമാണ്.2022 ഏപ്രിലില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രണിതയെ ആദരിച്ചിരുന്നു. തിരഞ്ഞെടുത്ത 50 നൃത്ത പ്രകടന വിഡിയോകള്‍ യൂ ട്യൂബില്‍ വ്യത്യസ്ത അവസരങ്ങളില്‍ പോസ്റ്റ് ചെയ്തതിനും ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ 2000 വിഡിയോകള്‍ അവതരിപ്പിച്ച് കഴിവ് തെളിയിച്ചതിനുമാണിത്.

പാലക്കാട് സ്വദേശി ആര്‍.പ്രശാന്ത് -പ്രസീത പ്രശാന്ത് ദമ്പതികളുടെ മകളാണ് പ്രണിത. പഠനത്തിലടക്കം പ്രണിത ഒട്ടേറെ സമ്മാനങ്ങള്‍ വാങ്ങിച്ചിട്ടുണ്ട്. സിനിമാ നൃത്ത സംവിധായകന്‍ ബിജുവില്‍ നിന്ന് മുദ്ര നൃത്തങ്ങള്‍ അവതരിപ്പിക്കാന്‍ പ്രചോദനം ലഭിച്ചു. ഒട്ടേറെ ടെലിവിഷന്‍ ചാനലുകളിലും നൃത്തമവതരിപ്പിച്ച് ലോകമെങ്ങമുള്ള നൃത്തപ്രേമികളുടെ മനം കവര്‍ന്നു. നടിയും നര്‍ത്തകിയുമായ ആശാശരത്, ശോഭന എന്നിവരെപ്പോലെ നൃത്തരംഗത്ത് പ്രശോഭിക്കണമെന്നാണ് പ്രണിതയുടെ ആഗ്രഹം. നാലാം വയസ്സുമുതല്‍ നൃത്തം അഭ്യസിച്ച് തുടങ്ങിയ പ്രണിത ഇപ്പോള്‍ കൈരളി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിലെ ഗുരു രാജേഷ് മാസ്റ്ററുടെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *