dubai police website
Posted By editor Posted On

dubai police website : കുതിരയോട്ടത്തിന്റെ പാഠങ്ങള്‍ പകരാന്‍ ശൈത്യകാല ക്യാമ്പൊരുക്കി ദുബായ് പൊലീസ്

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

വിദ്യാര്‍ഥികള്‍ക്ക് കുതിരയോട്ടത്തിന്റെ പാഠങ്ങള്‍ പകരാന്‍ ശൈത്യകാല ക്യാമ്പൊരുക്കി ദുബായ് പൊലീസ്. ദുബായ് പൊലീസിന്റെ dubai police website ഏഴാമത് ശൈത്യകാല കുതിരയോട്ട ക്യാമ്പ് ആരംഭിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വിവിധ രാജ്യക്കാരായ 120 വിദ്യാര്‍ഥികളാണ് ഇത്തവണത്തെ കുതിരയോട്ട ക്യാമ്പില്‍ പങ്കെടുക്കുന്നത്. ദുബായ് പൊലീസിലെ പട്രോളിങ്ങിന് കുതിരയെ ഉപയോഗിക്കുന്ന ‘മൗണ്ടഡ് പൊലീസ്’ വിഭാഗമാണ് പരിപാടി ഒരുക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ദുബായ് മൗണ്ടഡ് പൊലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ മേജര്‍ ജന. മുഹമ്മദ് ഈസ അദ്ബ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഏഴ് മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് എല്ലാവര്‍ഷവും ക്യാമ്പ് ഒരുക്കുന്നത്. വിവിധ മേഖലകളില്‍ വിദഗ്ധരായ നിരവധിപേര്‍ ക്യാമ്പില്‍ കുട്ടികളുമായി സംവദിക്കുന്നുണ്ട്. കുതിരകളെ പരിപാലിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികതകളും രീതിശാസ്ത്രങ്ങളും കുട്ടികളെ ക്യാമ്പില്‍ പരിചയപ്പെടുത്തുന്നുണ്ട്. കുതിരയോട്ട പരിശീലനത്തിന് പുറമെ, കുതിരകളുടെ പരിചരണം, മയക്കുമരുന്നിനെതിരായ ക്ലാസുകള്‍, സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം സംബന്ധിച്ച ബോധവത്കരണം, ഷൂട്ടിങ്, ഫീല്‍ഡ് വിസിറ്റുകള്‍, വിനോദപരിപാടികള്‍ എന്നിവയും ക്യാമ്പിന്റെ ഭാഗമാണ്. സമൂഹത്തിന്റെ സന്തോഷം വര്‍ധിപ്പിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി പൊലീസ് നടപ്പിലാക്കിയത്.
വാര്‍ഷിക വിന്റര്‍ ക്യാമ്പുകള്‍ വിദ്യാര്‍ഥികളിലും യുവജനങ്ങളിലും കുതിരയോട്ടത്തെ കുറിച്ച അവബോധം ശക്തിപ്പെടുത്താനും ഇതുസംബന്ധിച്ച കഴിവും വിജ്ഞാനവും വര്‍ധിപ്പിക്കാനും ഉപകരിക്കുമെന്ന് ഡയറക്ടര്‍ പ്രസ്താവിച്ചു. പൊലീസും പൊതുസമൂഹവും തമ്മിലെ ബന്ധം ശക്തിപ്പെടുത്താനും യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിവിധ വിഷയങ്ങളില്‍ അവബോധം പകരാനും ക്യാമ്പിലൂടെ സാധിച്ചതായി ഡയറക്ടര്‍ ഈസ അദ്ബ് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *