
fast pcr കോവിഡ് വകഭേദം : വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന പുനരാരംഭിച്ചോ?? അറിയാം പുതിയ നടപടിക്രമങ്ങൾ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഡൽഹി: ചൈയിൽ അതിവേഗം പടരുന്ന പുതിയ കൊവിഡ് ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഒമിക്രോൺ ഉപവകഭേദമായ ബിഎഫ് 7 ആണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഒമിക്രോൺ ബിഎഫ് 7 വകഭേദം 3 പേർക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിൽ രണ്ടുപേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് ബിഎഫ് 7 സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ഭീഷണി വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന fast pcr പുനരാരംഭിച്ചിട്ടുണ്ട്. രാജ്യാന്തര യാത്രക്കാരിൽ നിന്ന് സ്രവം ശേഖരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഇന്ന് മുതൽ പരിശോധന ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി ഡോ.മൻസൂഖ് മാണ്ഡവ്യ യോഗം വിളിക്കുകയും ചെയ്തു.
ചൈനയെ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പുതിയ വകഭേദം ബി.എഫ്-7 ബാധിച്ച മൂന്നു കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ടു പേരിലും ഒഡീഷയിൽ ഒരാൾക്കുമാണ് കൊറോണയുടെ ഈ വകഭേദം ബാധിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഈ വകഭേദത്തിന്‍റെ ആദ്യ കേസ് ഒക്ടോബറിൽ ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്ററാണ് കണ്ടെത്തിയത് . നിലവിൽ കോവിഡ് നിരക്കിൽ വർധനയില്ലെങ്കിലും പുതിയ വകഭേദങ്ങൾക്കെതിരെ ജാഗ്രത പാലിക്കുന്നതിന് നിരന്തര നിരീക്ഷണം ആവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഒമിക്രോൺ ബിഎഫ് 7 വേരിയന്റ് ചൈനയിൽ അതിവേഗം പടരുകയാണ്. മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് ബിഎഫ് 7-ന് വ്യാപ ശേഷി കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ചൈനയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം വൻ വർദ്ധനവാണുണ്ടാകുന്നത്. നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുഎസിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.
രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡ്യവയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. കൊവിഡിനെതിരെ പ്രതിരോധം ശക്തമാക്കാനം ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിരന്തരമായ പരിശോധനകൾ വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്‌കും സാനിറ്റൈസറുമടക്കമുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പിന്തുടരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
Comments (0)