നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
20 വര്‍ഷമായി ഒരു മലയാളിയെ അന്വേഷിക്കുകയാണ് ഈ ഗള്‍ഫ് നിവാസിയും കുടുംബവും. സൗദി മക്കയിലെ മുഹമ്മദ് അബ്ദുല്ല അല്‍ സഹറാനി (70)യും കുടുംബവുമാണ് saudigulf മലയാളിയെ അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. . നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും കിങ്ങോപ്പറമ്പില്‍ മുഹമ്മദ് സുലൈമാനെന്നാണ് പേരെന്നറിയാം. പക്ഷേ, വിലാസമോ ഫോട്ടോയോ ഇല്ല. 17 വര്‍ഷം സഹറാനിയുടെ കുടുംബത്തിലെ ജോലിക്കാരനായിരുന്നു സുലൈമാന്‍. പരസ്പരസ്‌നേഹവും വിശ്വാസവും കൊണ്ട് സഹറാനി കുടുംബം തങ്ങളില്‍ ഒരാളായി കണ്ടിരുന്നയാള്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
20 വര്‍ഷം മുന്‍പ് നാട്ടിലേക്കു തിരിച്ചുപോയ സുലൈമാനെക്കുറിച്ച് പിന്നീട് ഒരു വിവരവും ഇവര്‍ക്കു ലഭിച്ചില്ല. പക്ഷേ, അന്വേഷണം അവസാനിപ്പിക്കാനാകട്ടെ ഇവരുടെ മനസ്സ് അനുവദിക്കുന്നുമില്ല. അത്രമാത്രം ആത്മബന്ധമാണ് സഹറാനി കുടുംബവും സുലൈമാനും തമ്മിലുണ്ടായിരുന്നത്. കാലിക്കറ്റ് സര്‍വകലാശാലാ റിട്ട. ജോ. റജിസ്ട്രാറും സഞ്ചാരികളുടെ ആഗോള സംഘടനയായ കൗച് സര്‍ഫിങ് അംഗവുമായ എം.കെ. പ്രമോദുമായി സമൂഹമാധ്യമംവഴിയുള്ള ചാറ്റിങ്ങിനിടെയാണ് മുഹമ്മദ് അബ്ദുല്ല അല്‍ സഹറാനിയുടെ മകന്‍ അഹമ്മദ് അല്‍ സഹറാനി (25) ഇക്കാര്യം പറയുന്നത്.
‘പിതാവിനും ഞാനടക്കമുള്ള 3 മക്കള്‍ക്കും അത്രയും പ്രിയപ്പെട്ട സേവകനായിരുന്നു സുലൈമാന്‍. ഒരിക്കലും മറക്കാനാകാത്ത മുഖം. അക്കാലത്ത് കുട്ടികളായിരുന്ന ഞങ്ങളെ പരിചരിച്ചും മറ്റും ആത്മാര്‍ഥ സേവനമാണ് സുലൈമാന്‍ നടത്തിയത്. സത്യത്തില്‍ കുടുംബത്തിലെ ഒരംഗമായിരുന്നു. സത്യസന്ധനും സ്‌നേഹനിധിയും ആയിരുന്നു.
പിതാവിന്റെ ജോലിത്തിരക്കുകള്‍ക്കിടയില്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ മുടക്കമില്ലാതെ നടത്തിയ മനുഷ്യനായിരുന്നു. സുലൈമാന്റെ സഹോദരന്‍ ഇബ്രാഹിം ആണെന്ന് അറിയാം. ഇബ്രാഹിമും ഇപ്പോള്‍ സൗദിയിലല്ല. സുലൈമാനെ ഒരിക്കല്‍ക്കൂടി കണ്ട് സൗഹൃദം പുതുക്കണമെന്നുണ്ട് അതിന് സഹായിക്കണം’ ചാറ്റില്‍ അദ്ദേഹം പറഞ്ഞു. സുലൈമാന്‍ എവിടെ ഉണ്ടെന്ന് അറിഞ്ഞാല്‍ താനും പിതാവും സഹോദരങ്ങളും അദ്ദേഹത്തെ വന്നുകാണുമെന്നും സഹറാനി പറയുന്നു.