നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഖത്തറിന് അഭിനന്ദനവുമായി യുഎഇ ഭരണാധികാരികള്‍ rulers of uae . നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നെഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എന്നിവര്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് അഭിനന്ദനമറിയിച്ച് സന്ദേശമയച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
എക്കാലത്തെയും മികച്ച ലോകകപ്പ് സംഘടിപ്പിച്ച ഖത്തറിന് അഭിനന്ദനം അര്‍പ്പിക്കുന്നതായി ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ട്വീറ്റ് ചെയ്തു. അറബ് സംസ്‌കാരവും മൂല്യങ്ങളും ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതായിരുന്നു നിങ്ങളുടെ വിശിഷ്ടമായ ആതിഥ്യം. അറബ് ലോകത്തിന്റെ കാല്‍പാദം പതിപ്പിച്ച് നമ്മുടെ ടീമുകള്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. അര്‍ജന്റീന നേടിയത് അര്‍ഹിക്കുന്ന വിജയമാണെന്നും ശൈഖ് ഹംദാന്‍ ട്വിറ്ററില്‍ കുറിച്ചു.
ലോകകപ്പ് മനോഹരമായി സംഘടിപ്പിക്കാന്‍ ഖത്തറിന് കഴിഞ്ഞതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകകപ്പിന്റെ തുടക്കം മുതല്‍ പിന്തുണയുമായി യു.എ.ഇ ഭരണാധികാരികളുണ്ടായിരുന്നു. ഉദ്ഘാടന ദിവസംതന്നെ ശൈഖ് മുഹമ്മദ് ബിന്‍ റാശിദും ശൈഖ് ഹംദാനും ഖത്തറില്‍ നേരിട്ടെത്തിയിരുന്നു.