
roads and transport authority : രണ്ട് പുതിയ ബസ് റൂട്ടുകൾ, 25 ബസ് റൂട്ടുകൾ മെച്ചപ്പെടുത്തും; പ്രഖ്യാപനവുമായി ആർടിഎ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഡിസംബർ 26 മുതൽ ദുബായിൽ രണ്ട് പുതിയ പൊതു ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). roads and transport authority ബസ് നെറ്റ്‌വർക്ക് കവറേജ് വിപുലീകരിക്കാനും എമിറേറ്റിലെ ബഹുജന ഗതാഗത മാർഗ്ഗങ്ങളുടെ സംയോജനം വർദ്ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. അതേ തീയതിയിൽ തന്നെ മറ്റ് 25 ബസ് റൂട്ടുകളും ആർടിഎ മെച്ചപ്പെടുത്തും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
പുതിയ രണ്ട് ബസ് റൂട്ടുകളുടെ വിവരങ്ങൾ ഇങ്ങനെ;
റൂട്ട് 68
ലെഹ്ബാബ് ഫസ്റ്റ് പാർക്കിൽ നിന്ന് ആരംഭിച്ച് അൽ-ലിസൈലി, സൈഹ് അൽ സലാം എന്നിവയിലൂടെ കടന്നുപോകുന്നു.
റൂട്ട് F62
നദ്ദ് അൽ ഹമറിൽ നിന്ന് ദുബൈ ഫെസ്റ്റിവൽ സിറ്റി, ഉമ്മു റമൂൽ എന്നിവിടങ്ങൾ കടന്ന് എമിറേറ്റ്സ് മെട്രോ സ്‌റ്റേഷനിൽ എത്തിച്ചേരുന്ന മെട്രോ ലിങ്ക് ബസ് സർവീസാണ് റൂട്ട് F62
ആർടിഎ മെച്ചപ്പെടുത്തുന്ന 25 റൂട്ടുകൾ ഇങ്ങനെ;
6, 7, 9, 20, 24, 29, 44, 81, 93, C04, E100, E101, F04, F08, F14, F26, F17, F19A, F19B, F22, F24, F23, F23A, X22.
Comments (0)