places to celebrate new years : യുഎഇ പുതുവര്‍ഷ രാവ്: 5 ദിര്‍ഹത്തില്‍ താഴെ ചെലവില്‍ ആഘോഷിക്കാന്‍ പറ്റിയ ഇടങ്ങള്‍ ഇതാ - Pravasi Vartha
places to celebrate new years
Posted By editor Posted On

places to celebrate new years : യുഎഇ പുതുവര്‍ഷ രാവ്: 5 ദിര്‍ഹത്തില്‍ താഴെ ചെലവില്‍ ആഘോഷിക്കാന്‍ പറ്റിയ ഇടങ്ങള്‍ ഇതാ

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

2023 ലേക്ക് നമ്മള്‍ അതിവേഗം അടുക്കുകയാണ്. ദുബായിലെ പുതുവത്സര രാവ് ഒരു ഉത്സവമായിരിക്കുമെന്ന് ഉറപ്പാണ്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും   ആഡംബര അതിഗംഭീരമായ പാര്‍ട്ടികള്‍ മുതല്‍ റെക്കോര്‍ഡ് തകര്‍ക്കുന്ന വെടിക്കെട്ട് ഷോകള്‍ വരെ ദുബായില്‍ places to celebrate new years അരങ്ങേറും. ഈവര്‍ഷത്തെ പുതുവത്സരം ആഘോഷിക്കാന്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും എമിറേറ്റില്‍ ധാരാളം ഓഫറുകളും ലഭ്യമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ചെലവ് കുറഞ്ഞ രീതിയില്‍ ആസ്വദിക്കാന്‍ പറ്റിയ സ്ഥലത്തിന് വേണ്ടിയാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ അതിനും നിരവധി ഓപ്ഷനുകള്‍ യുഎഇയിലുണ്ട്. 2022 ലെ അവസാന രാത്രി നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവഴിക്കാന്‍ പറ്റിയ 5 സ്ഥലങ്ങള്‍ ഇവയൊക്കെയാണ്.

അല്‍ ഖുദ്ര തടാകങ്ങളില്‍ ക്യാമ്പ്
നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും കൂട്ടി അല്‍ ഖുദ്ര തടാകങ്ങളിലേക്ക് ഒരു യാത്ര നടത്തി 2022 ലെ അവസാന രാത്രി മരുഭൂമിയില്‍ ആഘോഷിക്കാം. ഇത് കൂടുതല്‍ സവിശേഷമാക്കുന്നതിന്, വര്‍ഷത്തിലെ അവസാനത്തെ സൂര്യാസ്തമയം കാണാന്‍ സൂര്യാസ്തമയത്തിന് മുമ്പ് അവിടെയെത്തുക. രാത്രിയില്‍ തടാകങ്ങള്‍ തണുത്തുപോകും, അതിനാല്‍ ഈ സമയത്ത് തന്നെ ക്യാമ്പ് ഫയര്‍ കത്തിക്കാന്‍ ശ്രമിക്കുക.
അല്‍ സുഫൂഹ് ബീച്ചിലെ സൂര്യാസ്തമയം
‘മറഞ്ഞിരിക്കുന്ന’ അല്ലെങ്കില്‍ ‘രഹസ്യ’ കടല്‍ത്തീരം എന്നും അറിയപ്പെടുന്ന അല്‍ സുഫൂഹ് ബീച്ചിലേക്ക് യാത്ര പോകാം. ബുര്‍ജ് അല്‍ അറബിനും പാം ജുമൈറയ്ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ഈ അതിശയകരവും അധികം അറിയപ്പെടാത്തതുമായ സ്ഥലം നഗരത്തിന്റെ സമാനതകളില്ലാത്ത കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നഗരത്തിലെ ഏറ്റവും അമൂല്യമായ ബീച്ചുകളിലൊന്നില്‍ പുതുവത്സരം ആഘോഷിക്കുന്നത് മികച്ച ഒരു അനുഭവമായിരിക്കും.
റോഡ് യാത്ര നടത്തി ജബല്‍ ഹഫീത്തില്‍ കയറുക
യുഎഇയുടെ കിഴക്ക് ഭാഗത്തുള്ള റാസല്‍ഖൈമ മുതല്‍ ഒമാന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള മുസന്ദം പെനിന്‍സുല വരെ നീണ്ടുകിടക്കുന്ന പരുക്കന്‍ പര്‍വതശിഖരമാണ് ജബല്‍ ഹഫീത്. പര്‍വതനിരകളില്‍ ഒന്നിലേക്ക് നടന്ന് കയറുക, പഴയ ജനവാസ കേന്ദ്രങ്ങളിലൂടെയും മറഞ്ഞിരിക്കുന്ന മരുപ്പച്ചകളിലൂടെയും കടന്നുപോകുക. പുതുവര്‍ഷം ആരംഭിക്കുമ്പോള്‍ ഒമാനിലും യുഎഇയിലുടനീളവും, തഴച്ചുവളരുന്ന ഈത്തപ്പഴ കൃഷിയിടങ്ങളിലൂടെയും കണ്ടല്‍ക്കാടുകളിലേക്കും അറേബ്യന്‍ ഗള്‍ഫിന്റെ തീരങ്ങളിലേക്കും നീളുന്ന കാഴ്ചകള്‍ നിങ്ങള്‍ക്ക് കാണാം.

സബീല്‍ പാര്‍ക്കിലെ ബാര്‍ബിക്യൂ
ദുബായിലെ ഏറ്റവും വലിയ പാര്‍ക്കുകളിലൊന്നായ സബീല്‍ പാര്‍ക്ക് 45 ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യമാണ്, ഇത് നഗരത്തിന്റെ മധ്യഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്ന് അവിശ്വസനീയമായ കാഴ്ചകള്‍ ആസ്വദിക്കാനാകും. കൂടാതെ വിശാലമായ പാര്‍ക്കില്‍ പുതുവര്‍ഷത്തില്‍ അതിഥികള്‍ക്കായി ധാരാളം ഓഫറുകള്‍ ലഭ്യമാണ്. തത്സമയ സംഗീതം, ബാര്‍ബിക്യൂ, പിക്നിക്, മിനി ഗോള്‍ഫ്, ഫുഡ് കിയോസ്‌ക്കുകള്‍, ബോട്ട് സവാരി എന്നിവയും പാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. പാര്‍ക്കിലേക്കുള്ള പ്രവേശനത്തിന് വെറും 5 ദിര്‍ഹം മതിയാകും, 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
ദുബായ് ക്രീക്കിലെ അബ്ര റൈഡ്
പ്രശസ്ത കനാല്‍ ദെയ്റയെയും ബര്‍ ദുബായിയെയും വേര്‍തിരിക്കുന്ന ദുബായ് ക്രീക്ക് ദുബായുടെ ചരിത്രപരമായ വാണിജ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. അബ്ര എന്നറിയപ്പെടുന്ന പരമ്പരാഗത വാട്ടര്‍ ടാക്സിയില്‍ കയറി, പുതുവര്‍ഷത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ശാന്തമായ ജലത്തിലൂടെ സഞ്ചരിക്കുക. സന്ദര്‍ശകര്‍ക്ക് നഗരത്തിലെ സൂക്കുകള്‍ സ്ഥിതി ചെയ്യുന്ന ഡെയ്റയിലെ വാണിജ്യ ഇടങ്ങളില്‍ ചെന്ന ഷോപ്പിംഗ് നടത്താം. ഒരു അബ്ര സവാരിക്ക് വെറും 1 ദിര്‍ഹം മാത്രം നല്‍കിയാല്‍ മതിയാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *