ministry of human resource
Posted By suhaila Posted On

ministry of human resource : സ്വദേശിവത്കരണനിയമം; യുഎഇയിലെ സ്വകാര്യസ്ഥാപനങ്ങൾ പാലിക്കേണ്ട നിയമങ്ങൾ എന്തെല്ലാം? വ്യക്തത വരുത്തി അധികൃതർ

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യു.എ.ഇ.യിലെ സ്വകാര്യസ്ഥാപനങ്ങൾ പാലിക്കേണ്ട സ്വദേശിവത്കരണ നിയമത്തെ സംബന്ധിച്ച് വ്യക്തതവരുത്തി മാനവവിഭവശേഷി സ്വദേശിവത്കരണമന്ത്രാലയം. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വ്യാജപരസ്യങ്ങളിലൂടെ സ്വദേശികളെ റിക്രൂട്ട് ചെയ്യുന്നതും അവർക്ക് ശമ്പളം വെട്ടിക്കുറയ്ക്കുന്നതും മന്ത്രാലയം തടഞ്ഞു. ministry of human resource ഇമറാത്തി നിയമനങ്ങളിലെ അപാകം പരിഹരിക്കാനായി കർശനനിലപാടുകളാണ് മന്ത്രാലയം സ്വീകരിച്ചുവരുന്നത്. human resource നിയമലംഘനങ്ങൾ ഇല്ലാതാക്കാനും സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കർശന പരിശോധനകളാണ് നടക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  നിയമം പ്രാബല്യത്തിലാവാൻ 12 ദിവസംമാത്രം ശേഷിക്കെയാണ് മന്ത്രാലയം നിയമത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തിയത്.

സ്വകാര്യമേഖലയിലെ സ്വദേശിജീവനക്കാരുടെ പ്രാതിനിധ്യം അഞ്ചുവർഷത്തിനകം 10 ശതമാനമായി ഉയർത്താനാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
യു.എ.ഇ.യിലെ സ്വദേശിവത്കരണ നിയമപ്രകാരം അന്പതിലധികം ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങൾ വിദഗ്ധ തൊഴിലുകളിൽ രണ്ടുശതമാനംവീതം സ്വദേശികളെ നിയമിക്കണം. നിയമം ലംഘിച്ചാൽ നിയമനംലഭിക്കാത്ത സ്വദേശികൾ ഓരോരുത്തർക്കും 72,000 ദിർഹംവീതം പിഴ കമ്പനി നൽകേണ്ടിവരും. ഈ നിയമം അടുത്തവർഷം ആദ്യംമുതൽ പ്രാബല്യത്തിൽവരും. അതേസമയം, രണ്ടാംവർഷംമുതൽ നിയമം ലംഘനം നടത്തുന്നവർക്ക് പിഴത്തുക വർധിക്കുമെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

സ്വദേശിവത്കരണനിരക്ക് വർധിപ്പിക്കുന്നതിനും നാഫിസ് പദ്ധതിയിലൂടെ പ്രയോജനംലഭിക്കാനുമായി 43 കുടുംബാംഗങ്ങളെ നിയമിച്ച ഇമിറാത്തി തൊഴിലുടമയ്ക്കെതിരേ നേരത്തെ നടപടിയെടുത്തിരുന്നു. നിശ്ചിതനിരക്കിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ഒട്ടേറെ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം തൊഴിൽമേഖലകളുടെ പ്രവർത്തനം കൃത്യമായി അവലോകനംചെയ്യും. സർക്കാരിന്റെ നാഫിസ് പദ്ധതിയിലൂടെ പ്രയോജനംലഭിക്കുമെന്നതിനാൽ ഇമറാത്തി തൊഴിലന്വേഷകരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ശ്രമിച്ച സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *