
expat : യുഎഇ: ദേഹത്തേക്ക് കാര്‍ വീണ് പ്രവാസി മെക്കാനിക്കിന് ദാരുണാന്ത്യം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയില്‍ ദേഹത്തേക്ക് കാര്‍ വീണ് പ്രവാസി മെക്കാനിക്ക് മരണപ്പെട്ടു. ഷാര്‍ജയിലാണ് സംഭവം നടന്നത്. 39കാരനായ ബംഗ്ലാദേശി മെക്കാനിക്കാണ് expat മരിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഇന്‍ഡസ്ട്രിയല്‍ ഏരിയ 3ലാണ് വര്‍ക്ക്ഷോപ്പ് സ്ഥിതി ചെയ്യുന്നത്. മെക്കാനിക് കാറിന് സമീപത്ത് നില്‍ക്കുകയായിരുന്നു. ഈ സമയം ഡ്രൈവര്‍ കാറിന്റെ ആക്സിലേറ്റര്‍ ചവിട്ടി. തുടര്‍ന്ന് മുന്നോട്ട് കുതിച്ച വാഹനം മെക്കാനിക്കിന് മുകളിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 സംഭവസ്ഥലത്ത് തന്നെ മെക്കാനിക്ക് മരിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് അപകടം സംബന്ധിച്ച വിവരം പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. മെക്കാനിക്കിന്റെ മൃതദേഹം ആദ്യം ആശുപത്രിയിലേക്കും പിന്നീട് അവിടെ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കടയുടെ ഉടമ, വാഹനത്തിന്റെ ഡ്രൈവര്‍, അപകടത്തിന്റെ ദൃക്സാക്ഷികള്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. ഷാര്‍ജ പൊലീസ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
Comments (0)