
dubai police : യുഎഇ: സുഹൃത്തുക്കളുമൊത്തുള്ള പാര്‍ട്ടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
സുഹൃത്തുക്കളുമൊത്തുള്ള പാര്‍ട്ടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു. ദുബായിലെ അല്‍ ഖവാനീജ് 2 ലെ വില്ലയിലാണ് സംഭവം നടന്നത്. അടുത്തിടെ നടന്ന പാര്‍ട്ടിക്കിടെ 28 കാരനായ എമിറാത്തി യുവാവ് കുത്തേറ്റു മരിച്ചതായി അധികൃതര്‍ അറിയിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും സംഭവവുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പബ്ലിക് പ്രോസിക്യൂഷന്‍ dubai police ഒമ്പത് എമിറാത്തികളെ ചോദ്യം ചെയ്തു വരികയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
വില്ലയുടെ മുന്‍വശത്തെ പുല്‍ത്തകിടിയില്‍ തങ്ങള്‍ നൃത്തം ചെയ്യുകയും പാര്‍ട്ടി നടത്തുകയും ചെയ്യുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ യുവാക്കള്‍ പറഞ്ഞു. പെട്ടെന്ന്, മരണപ്പെട്ട സുഹൃത്ത് ഷര്‍ട്ടില്ലാതെയും രക്തക്കറകളോടെയും വീട്ടില്‍ നിന്ന് പുറത്തിറങ്ങി വരുന്നത് കണ്ടു. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം, അവന്‍ രക്തം വാര്‍ന്നു കുഴഞ്ഞു വീണ് മരിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മരണം നടന്നയുടന്‍, പാര്‍ട്ടിയിലുണ്ടായിരുന്ന എട്ട് എമിറാത്തികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. തുടര്‍ന്ന് അവിടെയെത്തിയ മറ്റൊരു സുഹൃത്താണ് സംഭവം പോലീസിനെ വിളിച്ച് അറിയിച്ചത്.
കോള്‍ ലഭിച്ചയുടന്‍ ദുബായ് പോലീസ് സിഐഡി ഉദ്യോഗസ്ഥരുടെ സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചു. എന്നാല്‍, പോലീസ് എത്തിയപ്പോഴേക്കും ഇര മരിച്ചിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കി. ദുബായ് പബ്ലിക് പ്രോസിക്യൂഷനിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.
Comments (0)