privatization
Posted By editor Posted On

privatization : യുഎഇ സ്വകാര്യവത്കരണം; കൂടുതല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി അധികൃതര്‍

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇ സ്വകാര്യവത്കരണവുമായി privatization ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി അധികൃതര്‍. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  മാനവ വിഭവശേഷി-എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സ്വകാര്യ മേഖലയില്‍ നിര്‍ബന്ധിത സ്വദേശി വത്കരണം നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പുതിയ നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

  പ്രധാന നിര്‍ദേശങ്ങള്‍ ഇവയൊക്കെ
ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ചെയ്യുമ്പോള്‍ സര്‍ക്കാറിന്റെ ഇമാറാത്തിവത്കരണ നയങ്ങളും ഗുണങ്ങളും പരാമര്‍ശിക്കരുത്. ഇല്ലെങ്കില്‍, മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരിക്കണം.
ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെ കുറിച്ച് പരസ്യത്തില്‍ വിശദീകരിക്കരുത്.
നിലവിലില്ലാത്ത ജോലികളെ കുറിച്ചോ അവസരങ്ങളെ കുറിച്ചോ തെറ്റിദ്ധാരണ ജനകമായ പരസ്യങ്ങള്‍ നല്‍കരുത്.
ഇമാറാത്തികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നുണ്ട് എന്ന കാരണത്താല്‍ അവരുടെ ശമ്പളത്തില്‍ കുറവ് വരുത്തരുത്.
ഇമാറാത്തി പൗരന്‍മാര്‍ക്ക് ഉചിതമായ തൊഴില്‍ സാഹചര്യങ്ങളും ഉപകരണങ്ങളും സൗകര്യങ്ങളും തൊഴില്‍ പരിശീലനവും നല്‍കണം.
സഹപ്രവര്‍ത്തകരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇമാറാത്തി ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളം നല്‍കുന്നത് കുറ്റകരമാണ്.
തൊഴില്‍ പെര്‍മിറ്റ് അനുവദിച്ച് ഒരുമാസത്തിനുള്ളില്‍ ജീവനക്കാര്‍ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്യണം.
തൊഴിലുടമകള്‍ ഇമാറാത്തി ജീവനക്കാര്‍ക്കായി മന്ത്രാലയത്തില്‍നിന്ന് തൊഴില്‍ ലൈസന്‍സ് നേടിയിരിക്കണം. തൊഴില്‍ കരാര്‍ ഉണ്ടാക്കുകയും നിയമപരമായ ശമ്പളം നല്‍കുകയും ചെയ്യണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *